തീരദേശത്ത് സുകൃതം പദ്ധതിയുമായി തിരൂർ പോളി എൻ.എസ്.എസ്. വളണ്ടിയർമാർ

കൂട്ടായി : തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ് നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സുസ്ഥിര വികസനത്തിനായി യുവത എന്ന ദേശീയ പ്രമേയത്തിൻ്റെ ഭാഗമായി
മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി തീരദേശ മേഖലയിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന സുകൃതം പദ്ധതി ഡിസംബറിൽ ഈ വർഷത്തെ എൻ.എസ്.എസ്. സപ്തദിന സഹവാസക്യാമ്പിൻ്റെ ഭാഗമായി ആരംഭിക്കുവാൻ തീരുമാനിച്ചു.
ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണം കൂട്ടായി എസ് എച്ച് എം യു പി സ്കൂളിൽ വച്ച് നടന്നു.
പിടിഎ പ്രസിഡൻ്റ് സി.പി.മുജീബിൻ്റെ അധ്യക്ഷതയിൽ മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിപി കുഞ്ഞുട്ടി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.എം. റംല , ഇസ്മായിൽ പട്ടത്ത് , ഷെബീബ് പി.പി, ഷിഹാബ് എ.പി. നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ മലപ്പുറം ജില്ലാകോർഡിനേറ്റർ എസ് അൻവർ, അഡ്വ. പി. നസറുല്ല , സി. എം. ടി. സീതി, ടി.ബി. ആർ. കൂട്ടായി , സലാം താണിക്കാട് , സി.വി.ഉമ്മർ , മുസ്തഫ. ടി., സി.എം. മുഹമദ് കുട്ടി , പി.സി. റിയാസ്, പി.കെ. യാസീൻ , സെലീന ചെറിച്ചിയിൽ,
മുഹമ്മദ് മുസ്തഫ സി പി,
ഖമറു സമാൻ എം വി,
അബ്ദു റഹ്മാൻ കെ ടി, ടി.സി. ഷുക്കൂർ, എസ്. പി. അൻവർ, ടി.സിദ്ധീഖ്, പി.കെ.മുജീബ് എന്നിവർ പ്രസംഗിച്ചു .
പ്രോഗ്രാം ഓഫീസർ എം ടി ജംഷീദ് നന്ദി പറഞ്ഞു.

ഒരു വർഷം നീണ്ട് നിൽക്കുന്ന സുകൃതം പദ്ധതിയുടെ ഭാഗമായി കൂട്ടായി ബീച്ച് ടൂറിസം, സ്നേഹാരാമങ്ങൾ, സർക്കാർ ആശുപത്രികളിലെ പുനർജ്ജനി , അംഗനവാടി ചുമരുകളിൽ പെയിന്റിംഗ് പ്രവർത്തി, എൽഇഡി ബൾബ് നിർമ്മാണം, തെരുവ് വിളക്കുകളുടെ മെയിന്റനൻസ്, സോളാർ പാനൽ പരിപാലനവും, മറ്റു ശുചീകരണ പ്രവർത്തനങ്ങൾ, വനിതകൾക്കായി ഷീ ടെക്നീഷ്യൻ ട്രെയിനിംഗ്, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ, എയ്ഡ്സ് ബോധവത്കരണം, വൈകല്യമുള്ളവർക്കുള്ള യുഡിഐഡി രജിസ്ട്രേഷൻ, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക സാക്ഷരത, സ്കൂൾ വിദ്ധ്യാർത്ഥികൾക്ക് ടെക്നോളജി ഇന്നോവേഷന്റെ ഭാഗമായി മേക്കർ ഘട്ട് ഓലപ്പമ്പരം, എനർജി ഓഡിറ്റിങ്ങ്, പച്ചക്കറിത്തോട്ടം, വിട് വൈദ്യുതീകരണം, എന്നിങ്ങനെ വിവിധ പരിപാടികൾക്ക് എൻ.എസ്. എസ്. വളണ്ടിയർമാർ നേതൃത്വം നൽകും.
ഡിസംബർ അഞ്ചിന് വ്യാഴാഴ്ച വൈകിട്ട് നാലിന് കൂട്ടായി പ്രദേശത്തെ എൻ.എസ്. എസ്. ദത്ത് ഗ്രാമമായി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published.