ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍  പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരൻ

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിന്‍കര സ്വദേശി ഷിനോജ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയി. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ്, കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ രക്ഷകര്‍ത്താക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെയാണ് പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.അനില്‍കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെകെ അജിത്ത് പ്രസാദ്, അഭിഭാഷക വിസി ബിന്ദു എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published.