കനാൽവെള്ളം നാലു ദിവസമായി ഉയർത്തുമെന്ന് ജലാ വിഭവ വകുപ്പ് മന്ത്രി

ചാലക്കുടി ഇടത് കര കനാൽവെള്ളം നാലു ദിവസമായി ഉയർത്തുമെന്ന് ജലാ വിഭവ വകുപ്പ് മന്ത്രി റോഷിഅഗസ്റ്റിൻ
മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മഞ്ഞപ്രയിലെ വിവിധ കർഷകരും ചേർന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി പറഞ്ഞു കൊണ്ടാണ് മന്ത്രി ഇങ്ങനെ സൂചിപ്പിച്ചത് ഇപ്പോൾ 15 ദിവസത്തിൽ രണ്ടുദിവസം മാത്രമാണ് കനാൽ വെള്ളം മഞ്ഞപ്ര തുറന്നു വിടുന്നത് ഇതുമൂലം മഞ്ഞപ്രയിലെ വാഴ പച്ചക്കറി ജാതി എന്നീ കൃഷികൾക്ക് വെള്ളം തികയുന്നില്ലഈ സാഹചര്യത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ തവളപ്പാറ നരിക്കുഴിച്ചത് കുടുംബാരോഗ്യ ഉപ കേന്ദ്രം എന്നിവയുടെ നിർമ്മാണ ശിലാസ്ഥാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി50 ലക്ഷം രൂപ മുടക്കി പണി തീർക്കുന്ന നരിക്കുഴിച്ചിറ പൂർത്തീകരിക്കുമ്പോൾ ഈ പ്രദേശത്തെ 200 ഹെക്ടർ പാടശേഖരത്തിന് മൂന്നു പൂവ് നെൽകൃഷി ചെയ്യാൻ കഴിയും എന്നാണ് പ്രോജക്ട് റിപ്പോർട്ട്പുരാതനകാലത്ത് ഈ ചിറയിലെ വെള്ളം ഉപയോഗിച്ചാണ് ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നത് ചിറ നികന്ന് പൂർണമായും ഉപയോഗശൂന്യമായ സന്ദർഭത്തിലാണ് വാർഡ് മെമ്പർസീന മാർട്ടിനുംഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി വേണുവും തിരുവനന്തപുരത്ത് നേരിട്ട് ചെന്ന്നിവേദനം നൽകിയത് അതിനടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾപൂർത്തീകരിച്ചത് ആരോഗ്യവകുപ്പിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ച് പണിപൂർത്തീകരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നടത്തി തവളപ്പാറ കുടുംബാരോഗ്യ കേന്ദ്ര പരിസരത്ത് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി വേണു അധ്യക്ഷ തവഹിച്ചുജല വിഭവ വകുപ്പ് മന്ത്രിറോഷി ആഗസ്റ്റിൻശിലാസ്ഥാപന കർമ്മം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ആൻ്റുഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ശശീന്ദ്രൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി അശോക് കുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അൽഫോൻസാ ഷാജൻ ത്രേസ്യാമ്മ ജോർജ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത സുനിൽ ചാലാക്ക കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം വർഗ്ഗീസ് ജോർജ്ജ്മാർട്ടിൻ മുണ്ടാടൻഐപി ജേക്കബ് ചെറിയാൻ തോമസ് കെ എം കുര്യാക്കോസ് അജി പുന്നേലിൽ റെജി വാസുപി എം പൗലോസ്ജയ്സൺ വർഗീസ് മാത്യൂസ് ജോർജ് ടി.പി. വേണുഎന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി ഇടശ്ശേരി സ്വാഗതവും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സി ശ്രീകുമാർ റിപ്പോർട്ടും മഞ്ഞപ്ര മെഡിക്കൽ ഓഫീസർ ഡോക്ടർ സാരി മോൾ കുടുംബാരോഗ്യ കേന്ദ്ര പ്രവർത്തന റിപ്പോർട്ടും വാർഡ് മെമ്പർ സീന മാർട്ടിൻപദ്ധതി റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു

Leave a Reply

Your email address will not be published.