ഉത്തർ പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് വെടിപ്പിൽ പ്രതിഷേധിച്ചു പിഡിപി തീരുർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
താഴെപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം സെൻട്രൽ ജഗ്ഷനിൽ സമാപിച്ചു.
പരിപാടി സംസ്ഥാന വൈസ് ചെയർമാൻ ശശി ഉത്ഘാടനം ചെയ്തു.
‘യോഗി ഭരണഗൂടത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് നീതി ഇല്ലാത്ത അവസ്ഥയാണെ’ന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സലാം മൂന്നിയൂർ, അബ്ദുൽ ബാരി, ഹാരിസ് വാണിയന്നൂർ, ബീരാൻഹാജി, ഷാജി എടക്കുളം, സുലൈമാൻ, ഫൈസൽ കന്മനം, സൈതലിക്കുട്ടി, നാസർ വൈലത്തൂർ എന്നിവർ പങ്കെടുത്തു.
അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
Leave a Reply