ചൂണ്ടു വിരലും ഫാറ്റി ലിവറും തമ്മില്‍ യാതൊരു ബന്ധവുമില്ല

മെഡ്‌ലിങ് ഡെസ്‌ക്: ചൂണ്ടു വിരല്‍ മസാജ് ചെയ്താല്‍ ഫാറ്റില്‍ ലിവര്‍ മാറുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ചൂണ്ടു വിരലിന്റെ താഴ് ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവറിന് പരിഹാരമാകുമെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വിഡിയോയില്‍ ദഹനം,രക്തചംക്രമണം, മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്തുന്ന അക്യുപങ്ചര്‍ ചികിത്സാരീതിയെന്നാണ് വാദം. എന്നാല്‍ മനസിലാക്കേണ്ട വസ്തുത ഫാറ്റി ലിവര്‍ സ്വയം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗാവസ്ഥയല്ല. ചിട്ടയോടെയുളള ജീവിതവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും മാത്രമേ ഫാറ്റി ലിവര്‍ ഭേദമാക്കാനാകൂ.
ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്തി ഒരു മോഡേണ്‍ മെസിസിന്‍ ഡോക്റ്ററെ കാണുകയാണ് ശരിയായ പരിഹാര മാര്‍ഗം. അല്ലെങ്കില്‍ മാരകമായ അവസ്ഥയിലേക്ക് രോഗികളെ കൊണ്ടെത്തിക്കും. മരണത്തിനു വരെ കാരണമാകും.
രണ്ടു തരം ഫാറ്റി ലിവര്‍ രോഗാവസ്ഥയുണ്ട്. ആല്‍ക്കഹോളിക്കും നോണ്‍ ആല്‍ക്കഹോളിക്കും. രണ്ടും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അതുകൊണ്ട് സമാന്തര വൈദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ പടച്ചു വിടുന്ന വിഡിയോ കണ്ട് മരണം ക്ഷണിച്ചു വരുത്തരുത്.

Leave a Reply

Your email address will not be published.