‘എസ്ഡിപിഐയും, ജമാഅത്തെയും   എൽഡിഎഫ് ഭരിക്കുന്നുവെന്ന പ്രചരണം  തെറ്റ്’

തിരുവനന്തപുരം: എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് എൽഡിഎഫ് ഭരിക്കുകയാണെന്ന പ്രചരണം വസ്തു‌തകൾക്ക് നിരക്കുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ ആണ് വിശദീകരണം.

മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫിന് 10 ഉം, യു.ഡി.എഫിന് 8 ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡൻ്റ് മരണ പ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും 9 വോട്ട് നിലനിർത്തുകയാണുണ്ടായ ത്. എസ്.ഡി.പി.ഐ ആവട്ടെ ഒറ്റയ്ക്ക് മത്സരിച്ച് 3 വോട്ട് നേടുന്ന നിലയാണുണ്ടായത്.

തിരുവനന്തപുരത്തെ നഗരൂർ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വന്ന വാർത്ത യും സമാനമായതാണ്. എൽ.ഡി.എഫിന് 7 അംഗങ്ങളും, യു.ഡി.എഫിന് 6 അംഗ ങ്ങളുള്ളത്. ബി.ജെ.പിക്ക് 2 ഉം, എസ്.ഡി.പി.ഐക്ക് 1 ഉം അംഗങ്ങളുണ്ട്. സ്വതന്ത്രൻ പിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തിൽ വന്നു. വൈസ് പ്രസിഡന്റായ സ്വതന്ത്രൻ ഒരു കേസിൽപ്പെട്ടതിനെ തുടർന്ന് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച അവിശ്വാസ പ്രമേയത്തിനനു കൂലമായി വോട്ട് ചെയ്‌തു. എസ്.ഡി.പി.ഐ പിന്തുണയില്ലെങ്കിലും അവിശ്വാസം പാസ്സാകുമായിരുന്നു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്‌ത ഒരാൾ പിന്നീട് വൈസ് പ്രസി ഡന്റാവുകയും ചെയ്തു. ഈ യോഗത്തിലാവട്ടെ എസ്.ഡി.പി.ഐയുടെ അംഗം പങ്കെടുത്തിരുന്നുമില്ല.

പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എ ഫ് സ്ഥാനാർത്ഥിക്ക് 3 സ്വതന്ത്ര കൗൺസിലർമാർ വോട്ട് ചെയ്‌തു. എസ്.ഡി.പി.ഐ യിലെ മൂന്ന് പേർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ് ഉണ്ടായത്. അല്ലാ തെ അവരുടെ വോട്ടുകൊണ്ട് എൽ.ഡി.എഫ് വിജയിക്കുകയല്ല ഉണ്ടായത്.

പത്തനംതിട്ടയിലെ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ എസ്.ഡി.പി.ഐ ആവശ്യപ്പെടാതെ എൽ.ഡി.എഫിന് പിന്തുണ നൽകി. ഇത് കാരണം രണ്ട് തവണ എൽ.ഡി. എഫ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മൂന്നാമത് തെരഞ്ഞെടുപ്പ് വന്ന അവസര ത്തിൽ വീണ്ടും രാജിവെച്ചാൽ എതിരായി നിന്ന ബി.ജെ.പി സ്ഥാനാർത്ഥി വിജയിക്കു മെന്ന് തൃശ്ശൂർ ജില്ലയിലെ ആവണിശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി അധികാരത്തിൽ വരുമെന്നത് കണക്കിലെടുത്ത് രാജിവെക്കാതിരുന്നത്. വസ്‌തുതകൾ ഇതായിരിക്കെ കിട്ടുന്നതെന്തും വളച്ചൊടിച്ച് പാർടിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢമായ തന്ത്രമാണ് ഇതിലൂടെ യുഡിഎഫ് നടത്തിയിട്ടുള്ളത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ (എം) തകരുകയാണെന്ന് പ്രചരിപ്പിച്ച മനോരമ പോലുള്ള മാധ്യമങ്ങൾക്ക് മനപ്രയാസമുണ്ടാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ്

എൽഡിഎഫിനെ ദുർബലുപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനോരമ നടത്തുന്ന ഇത്തരം പ്രചാരവേലകളെ ജനങ്ങൾ തിരിച്ചറിയണം നിയമവിദഗ്ദരുമായി ആലോചിച്ച് ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടികളുൾപ്പെടെ ആലോചിക്കുമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.