മൊറയൂർ: ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ലീഡോടെ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റേയും മിന്നും വിജയത്തിൽ അനുഭാവം പ്രകടിപ്പിച്ച് സിപിഎം ബിജെപി ഉൾപ്പെടെ മൊറയൂർ മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 22 പേർ മലപ്പുറം ഡിസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനിൽകുമാർ എംഎൽഎ അംഗത്വം നൽകി സ്വീകരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനക്കച്ചേരി മുജീബ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ വിഎസ് ജോയ് ചടങ്ങിൽ മുഖ്യാതിഥിയായി.
പി പി ഹംസ, അജ്മൽ ആനത്താൻ, ആനക്കച്ചേരി മുജീബ്, ആനത്താൻ അബൂബക്കർ ഹാജി, ഹസ്സൻ ഹാജി, ടി പി സലിം മാസ്റ്റർ, പൂക്കോടൻ റിയാസ് കെ കെ മുഹമ്മദ് റാഫി, ബംഗാളത്ത് ശിഹാബുൽ ഹഖ്, കാവുങ്ങൽകണ്ടി വാസുദേവൻ, പറമ്പാടൻ ഹസ്സൻകുട്ടി, അരങ്ങൻ മുഹമ്മദ്, പി കെ ഗിരീഷ് കുമാർ, ഫൈസൽ പൂക്കോടൻ, ഫർഹാൻ പൂക്കോടൻ, സജീഷ് എ പി, വട്ടപ്പറമ്പൻ സുലൈമാൻ, അയ്യപ്പൻ പുലിക്കോട്ടിൽ, ഞാറക്കോടൻ കുഞ്ഞുമുഹമ്മദ്, ചെങ്ങര കണ്ഠൻ മുസ്തഫ, സി കെ ശാഹുൽ ഹമീദ്, കുന്നൻ ഷാജി, പൂക്കോടൻ ഷാനവാസ്, ടി പി ഷബീർ ഹുസൈൻ, മുഹമ്മദ് റാഫി കെ സി, പുത്തൻപുരക്കൽ സുധീഷ്, ജിജു പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പള്ളിയാളിത്തൊടി സുനിൽകുമാർ, ആനക്കച്ചേരി സിദ്ദീഖ്, കെ പി ബീരാൻ, ഫായിസ് എ, പുതിയാട്ടിരി പ്രതീഷ്, പുത്തൻ കരിമ്പനക്കൽ ജിനേഷ്, കെ പി ഇർഷാദ്, അഫ്സൽ തറി, അക്കരക്കാട്ടിൽ സുഭാഷ്, പുലിയോടത്ത് വിനോദ്, വിജയൻ കാരയിൽ, രഞ്ജിത്ത് പാലേക്കൊടി, കെ ടി ജസീന, കെ പി ആയിഷാബി, ഫെമിന ഷൈബി പി കെ, റഫ്ന, റിന്‍ഷിദ വി പി, നെടുവിലയോടത്ത് ശാമിലി, കൃഷ്ണപ്രിയ പി, കെ തങ്കമണി, ഗ്രീഷ്മ പി, ഗിരിജ പുത്തൻ കരിമ്പനക്കൽ തുടങ്ങിയവരാണ് വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.
Leave a Reply