പൊന്നാനി: പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളിൽ പൊന്നാനി നഗരസഭയുടെ അനാസ്ഥ കാരണം ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഓഫീസിനു മുന്നിൽ പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി.
തീരദേശ മേഖലയിൽ കടൽഭിത്തി നിർമ്മാണത്തിലെ അനാസ്ഥ, അങ്ങാടിപ്പാലം വീതി കൂട്ടാത്തതിനെത്തുടർന്നുള്ള ഗതാഗത തടസ്സം , ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വീടുകളിൽ ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ, പൊട്ടിപ്പൊളിഞ്ഞ നഗരസഭ റോഡുകൾ, ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ നിരവധി വർഷങ്ങളായി പൊളിച്ചിട്ട നിരവധി റോഡുകൾ, കത്താത്ത തെരുവ് വിളക്കുകൾ, തെരുവു നായ്ക്കളുടെ വന്ധീകരണം തുടങ്ങിയവയിൽ പൊന്നാനി നഗരസഭ സമ്പൂർണ്ണ പരാജയമായിരുന്നുവെ ന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് കുറ്റപ്പെടുത്തി.
കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു, വി ചന്ദ്രവല്ലി, ഉണ്ണികൃഷ്ണൻ പൊന്നാനി, പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എൻ പി നബീൽ,എ പവിത്രകുമാർ, ജെ പി വേലായുധൻ, എം രാമനാഥൻ, എം അബ്ദുൽ ലത്തീഫ്, കെവി സുജീർ, എം കെ റഫീഖ്,കബീർ അഴീക്കൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply