ഡെല്‍ഹി: സ്വകാര്യതാ നയം ലംഘിച്ചുവെന്നു കാട്ടി കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയതിനെ തള്ളി മെറ്റ. സിസിഐയുടെ നിര്‍ദേശത്തോട് വിയോജിക്കുന്നുവെന്നും ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി.
മൂന്ന് വര്‍ഷം മുമ്പ് മെസേജുകള്‍ അയയ്ക്കുന്ന പ്ലാറ്റ്‌ഫോമായ വാട്‌സ് ആപിന്റെ പ്രൈവസി പോളിസി അപ്‌ഡേറ്റ് സംബന്ധിച്ച് മെറ്റയ്ക്കുണ്ടായ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് 213.14 പിഴ ചുമത്തിയത്. തിങ്കളാഴ്ചയാണ് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ മെറ്റയ്ക്ക് പിഴ ചുമത്തിയത്.
സ്വകാര്യതാ നയം എങ്ങനെ നടപ്പിലാക്കി, ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും മറ്റ് മെറ്റാ കമ്പനികളുമായി പങ്കിടുകയും ചെയ്തതിനെ ചുറ്റിപ്പറ്റിയാണ് ആശങ്കകള്‍.
2021-ലെ അപ്ഡേറ്റില്‍ ഉള്‍പ്പടെ ആളുകളുടെ സ്വകാര്യ സന്ദേശങ്ങളുടെ സ്വകാര്യതയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് മെറ്റയുടെ വാദം. അക്കാലത്ത് ഉപയോക്താക്കള്‍ക്കുള്ള ഒരു ചോയിസ് എന്ന നിലയിലാണ് ഇത് വാഗ്ദാനം ചെയ്തത്. ഈ അപ്ഡേറ്റ് കാരണം ആരും അവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയോ വാട്ട്സ്ആപ്പ് സേവനത്തിന്റെ പ്രവര്‍ത്തനം നഷ്ടപ്പെടുകയോ ചെയ്യില്ലെന്നും ഞങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും മെറ്റ പറയുന്നു.
Leave a Reply