കോവിഡ് ചികിൽസയ്ക്ക് പണം നൽകിയില്ല: ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനിക്ക് പിഴ

തൃശൂർ; കോവിഡ് ചികിത്സാക്ളെയിം നല്കിയില്ല, ഇൻഷുറൻസ് കമ്പനിയുടേത് ഗുരുതരവീഴ്ചയെന്ന് ഉപഭോക്തൃകോടതി, പരാതിക്കരിക്ക് 235000 രൂപയും പലിശയും നൽകുവാൻ വിധി.

കോവിഡ് ചികിത്സയുടെ ക്ളെയിം അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടിൽ സൗമ്യ.എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.സൗമ്യ കൊറോണ രക്ഷക് പോളിസിയാണ് ചേരുകയുണ്ടായത്. സൗമ്യക്ക് കോവിഡ് ബാധിക്കുകയും തൃശൂർ ദയ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയാണുണ്ടായതു്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ക്ളെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തി ഗുരുതരവീഴ്ചയെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് ക്ളെയിം തുക 200000 രൂപയും ആയതിന് 2021 മാർച്ച് 15 മുതൽ 12% പലിശയും നഷ്ടപരിഹാരമായി 25000 രൂപയും ആയതിന് ഹർജിതിയ്യതി മുതൽ 6 % പലിശയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published.