ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.

രവിമേലൂർ

10 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.

നൗഗാവ് ജൂറിയയിൽ ബബുൽ ഹഖ് (33)നെയാണ്
പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും, കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്: വട്ടക്കാട്ടുപടി ഭാഗത്തുള്ള ഒരു വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. കുറച്ചുനാളുകളായി ‘ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ഡപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ഡപ്പിക്ക് ആയിരം രൂപ നിരക്കിലാണ് വിൽപ്പന നടത്തിവന്നിരുന്നത്.. സോപ്പു പെട്ടിയിലാക്കി വസ്ത്രങ്ങൾക്കിടയിൽ മയക്ക് മരുന്ന് ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. അതിഥിത്തൊഴിലാളികൾക്കിടയിലാണ് വിൽപ്പന .പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ,, ഇൻസ്പെക്ടർ വി.എം
കേഴ്സൺ, സബ് ഇൻസ്പെക്ടർമാരായ
എൽദോ പോൾ, പി.വി
ജോർജ്,
ഇബ്രാഹിം കുട്ടി ,എ.എസ്.ഐ പി.എ
അബ്ദുൽ മനാഫ് , സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ ,
വർഗീസ് ടി വേണാട്ട്
ബെന്നി ഐസക,
മഞ്ജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.