വ
( പ
കോഴിക്കോട്: ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിച്ച വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യത്തിന്റെ പ്രഥമ ആസ്ഥാനമായിരുന്ന കിഴക്കന്‍ ഏറനാട്ടില്‍, നിലമ്പൂരിലും പരിസരങ്ങളിലും 1921ല്‍ നടന്ന പോരാട്ടത്തിന്റെ ചരിത്രം, നിലമ്പൂര്‍ അറ്റ് 1921 പ്രകാശിതമാകുന്നു. മാധ്യമ പ്രവര്‍ത്തകനായ പി.എ.എം. ഹാരിസ് ചരിത്രരേഖകളും ആധികാരിക ഗ്രന്ഥങ്ങളും അവലംബമാക്കിയാണ് നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുണ്ടായ സംഭവങ്ങളും സംഘര്‍ഷങ്ങളും ഉള്‍പ്പെടുത്തി നിലമ്പൂര്‍ അറ്റ് 1921 രചിച്ചത്. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാര്‍ക്കും അവരുടെ ശിങ്കിടികളായ പ്രമാണിമാര്‍ക്കുമെതിരെ മലബാറില്‍ 1921ല്‍ നടന്ന പോരാട്ടത്തിന്റെ മുഖ്യകേന്ദ്രങ്ങളില്‍ ഒന്ന്് നിലമ്പൂര്‍ ആയിരുന്നു.
ഹൈന്ദവനും മുസ് ലിമും ഒന്നിച്ചു പൊരുതിയ ഏറനാടിന്റെ വിശാലമായ മതേതര മനസിന്റെ നേര്‍ചിത്രമാണ് പുസ്തകംനല്‍കുന്നതെന്ന് പ്രസാധകരായ ഡെസ്റ്റിന് ബുക്‌സ് എംഡി മാലിക് മഖ്ബൂല്‍ പറഞ്ഞു. മലബാര്‍ സമരം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാജകഥകള്‍ ചരിത്ര സത്യങ്ങളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കുന്ന റഫറന്‍സ് ഗ്രന്ഥമാണിത്.
പൂക്കോട്ടൂർ മാപ്പിളമാരുടെ നിലമ്പൂർ കോവിലകം ആക്രമണം, ഒതായി പള്ളിയിലെ കൂട്ട ക്കുരുതി, തുടങ്ങി തുവൂർ കിണർ സംഭവം വരെ ഈ കൃതി ചർച്ച ചെയ്യുന്നു. വാഗൺ കൂട്ടക്കൊലയുടെ വിശദ വിവരങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വാഗണിൽ ജീവൻ വെടിഞ്ഞ ഹൈന്ദവരായ നാല് രക്തസാക്ഷികളിൽ രണ്ട് പേരുടെ പിൻഗാമികളെ തൃക്കലങ്ങോട് ഗ്രാമത്തിൽ ഗ്രന്ഥകാരൻ കണ്ടെത്തി.
മലബാര്‍ വിപ്ലവത്തെക്കുറിച്ച സാമ്രാജ്യത്വ, ജന്മിത്വ, സവര്‍ണ വ്യാഖ്യാനങ്ങളെ എതിരിട്ട്, ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമമാണ് ഈ കൃതിയെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നു.
കോഴിക്കോട് കൈരളി – ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫ. ഡോക്ടര്‍ കെ.എസ്. മാധവന്‍ പ്രകാശനം നിര്‍വഹിക്കും. വാഗണ്‍ കൂട്ടക്കുരുതിയിലെ ഇര മേലേടത്ത് ശങ്കരന്‍ നായരുടെ പൗത്രന്‍ മേലേടത്ത് മാധവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങും.. കെ.ഇ.എന്‍. മുഖ്യപ്രഭാഷണം നടത്തും. ഡോ. ഹരിപ്രഭ, എന്‍,പി ചെക്കൂട്ടി, പി.ടി. നാസര്‍, ഡോ. ഔസാഫ് അഹ്‌സന്‍, പി.ടി. കുഞ്ഞാലി, ഗ്രന്ഥകര്‍ത്താവ് പി.എ.എം. ഹാരിസ്, ഡെസ്റ്റിനി ബുക്‌സ് എംഡി മാലിക് മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും.
Leave a Reply