സഹകരണ മേഖല സംരക്ഷിക്കപ്പെടണം : മന്ത്രി ഡോ:ആർ ബിന്ദു

രവിമേലൂർ

ഇരിങ്ങാലക്കുട : കേരളത്തിലെ സഹകരണ പ്രസ്ഥാനം പോലെ ഇത്രയധികം വിപുലവും സജീവവുമായ ഒരു സഹകരണ സംവിധാനം രാജ്യത്ത് തന്നെ വേറെയില്ലെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു അഭിപ്രായപ്പെട്ടു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആധുനിക സംവിധാനത്തോടുകൂടി ബാങ്കിന്റെ സ്വന്തം കെട്ടിടത്തിൽ പണികഴിപ്പിച്ച നീതി ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ബാങ്ക് പ്രസിഡണ്ട് ചന്ദ്രൻ കിഴക്കേ വളപ്പിൽ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണി സജയൻ. സേവിയർ ആളുക്കാരൻ. എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ ആർ പൃഥ്വിരാജ് സ്വാഗതവും. ബാങ്ക് സെക്രട്ടറിസി എസ് സ്വപ്ന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.