നെസ്റ്റോയിൽ നിന്ന് ബീഫും മറ്റു മാംസങ്ങളും വാങ്ങുന്നവർ ശ്രദ്ധിക്കുക

തിരൂർ: പുതിയതായി തിരൂർ പൂങ്ങോട്ടു കുളത്ത് തുടങ്ങിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കളെ വഞ്ചിക്കുന്നു. ഇവിടെ നിന്ന് ബോൺലെസ് ബീഫ് വാങ്ങിയ തൃക്കണ്ടിയൂർ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. അര കിലോ ബീഫിൽ 90% മാംസമില്ല. പകരം ചൗവ്വം പതിരും മാത്രം.

നെസ്റ്റോയിൽ നിന്ന് മുൻപ് ചിക്കൻ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ടായിരുന്നു. പുഴുവരിച്ച ചിക്കൻ ലഭിച്ചതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ട വീട്ടമ്മയുടെ വിഡിയോ ഒരു യുടൂബ് ചാനൽ നേരത്തെ വാർത്ത നൽകിയിരുന്നതാണ് .  എന്നിട്ടും ഇക്കാര്യം തിരുത്താൻ നെസ്റ്റോ അധികാരികൾ തയാറായിട്ടില്ല. തൃക്കണ്ടിയൂർ സ്വദേശിക്കാണ് ഞായറാഴ്ച മോശം ബീഫ് കിട്ടിയത്. തുടർന്ന് ഉപയോഗിക്കാൻ കഴിയാതെ കളയേണ്ട അവസ്ഥയായിരുന്നു. ഇതിനെതിരെ ഉപഭോക്തൃ കോടതിയിലും നഗരസഭ ആരോഗ്യ വിഭാഗത്തിനും  പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കബളിക്കപ്പെട്ടയാൾ.

Leave a Reply

Your email address will not be published.