പ്രാദേശിക ചരിത്ര പഠന ശില്പശാല

തിരൂർ: കേരള സംസ്ഥാന പ്രാദേശിക ചരിത്രപഠനസമിതിയും , നവയുഗ് വായനശാല പരിയാപുരവും സംയുക്തമായി മലപ്പുറം ഡയറ്റിൽ പ്രാദേശിക ചരിത്ര പഠന ശില്പശാലയിൽ പാലക്കാട് വിക്ടോറിയ കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ.വി.പി. ബാബു താനൂർ മുഖ്യ പ്രഭാഷണം നടത്തി. കേരള സംസ്ഥാന പ്രാദേശിക ചരിത്ര പഠനസമിതി പ്രസിഡണ്ട് കെ.സി. അബ്ദുള്ള പ്രോജ്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.

നവയുഗ് വായനശാല പ്രസിഡണ്ട് മുരളീധരൻ പി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറ്റ് ലക്ചറർ സുശീലൻ കെ സ്വാഗതവും ഡി. എൽ.എഡ് അധ്യാപക വിദ്യാർത്ഥി നാഫിഹ് ഡി. എൻ നന്ദിയും രേഖപ്പെടുത്തി. വിവിധ മേഖലകളെ പറ്റി സി.വി. ഉണ്ണി, സി. പി. ബാപ്പുട്ടി, നൗഫൽ തിരൂർ , ജെസ്സി.പി എന്നിവർ സംസാരിച്ചു. തലക്കാട് പഞ്ചായത്ത് പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളായി തിരിക്കുകയും അതിൻ്റെ തുടർപ്രവർത്തനകൾക്ക് രൂപരേഖ തയ്യാറാക്കുന്നതിന് ടീം രൂപീകരിക്കുകയും ചെയ്തു. നവംബർ അവസാനവാരം ഇവ അവതരിപ്പിക്കാൻ ധാരണയായി.

Leave a Reply

Your email address will not be published.