പ
ബാവ ഹാജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വരുന്ന 17 ആം തീയതി ഞായറാഴ്ച തിരൂർ തുഞ്ചൻപറമ്പിലെ തുഞ്ചൻ ഓഡിറ്റോറിയത്തിൽ വെച്ച് ഓർമ്മയിലെ ബാവ ഹാജി എന്ന തലക്കെട്ടിൽ ബാവ ഹാജി അനുസ്മരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിക്ക് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പരിപാടി മുൻ നിയമസഭാ സ്പീക്കറും ഇപ്പോൾ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ ശ്രീ എം.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.
വക്കഫ് സ്പോർട്സ് വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി അബ്ദുറഹ്മാൻ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ തിരൂർ മണ്ഡലം എംഎൽഎ കുറുക്കോളി മൊയ്തീൻ, തവന്നൂർ മണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ, പൊന്നാനി മണ്ഡലം എംഎൽഎ നന്ദകുമാർ, മുൻ എംപി ശ്രീ. സി.ഹരിദാസ് , പ്രൊഫസർ എ പി അബ്ദുൽ വഹാബ് , അജിത് കൊളാടി, കെ എസ് ഹംസ, എൻ വൈ എൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് സമീർ പയ്യനങ്ങാടി തുടങ്ങി പ്രഗൽബർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ വിവിധ കക്ഷി നേതാക്കളും പങ്കെടുക്കുന്നതാണ്.
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ ഊന്നാൻ തീരുമാനിച്ചിട്ടുള്ള ബാവ ഹാജി ഫൗണ്ടേഷൻ കഴിഞ്ഞ അധ്യായന വർഷം എസ്എസ്എൽസി പ്ലസ് വൺ പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ഭാവിയിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ ഇടപെട്ട് പ്രവർത്തിക്കാനും ഫൗണ്ടേഷൻ ഉദ്ദേശിക്കുന്നു.
Mec7 ഇൻറർനാഷണൽ അതായത് മൾട്ടി കസ്സിമ്പ്എക്സസൈസ് ഇൻറർനാഷണൽ ബ്രാൻഡ് അംബാസഡർ ആയ ശ്രീ. മുഹമ്മദ് അറക്കൽ ബാവാക്ക് ബാവ ഹാജി ഫൗണ്ടേഷന്റെ ആരോഗ്യ മിത്ര പുരസ്കാരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ശ്രീ മുഹമ്മദ് അറക്കൽ ബാവ ആരോഗ്യ രംഗത്ത് സുസ്തർഹമായ സേവനം Mec7 ൻ്റെ
കീഴിൽ ഇന്ത്യയിലും വിദേശങ്ങളിലും നടത്തിയതിന്റെ ആദര സൂചകായിട്ടാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ബാവ ഹാജി അനുസ്മരണ പരിപാടിയിൽ ശ്രീ മുഹമ�
Leave a Reply