രവിമേലൂർ
ചാലക്കുടി ,140 കിലോമീറ്ററിനു മുകളിൽ സർവ്വീസ് നടത്താനുള്ള അവകാശം കെ എസ് ആർ ടി സി യിൽ നിന്നും കവർന്നെടുക്കാനുള്ള നീക്കം ഇടതു സർക്കാരും സ്വകാര്യ കുത്തകകളും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെ എസ് ആർ ടി സിയെ സ്വകാര്യ കുത്തകകൾക്ക് പതിച്ചു നൽകുന്ന ഇടതു നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി ഡിപ്പോകളിൽ നടത്തുന്ന 12 മണിക്കൂർ ഉപവാസ സമരത്തിൻ്റെ ഭാഗമായി ചാലക്കുടി ഡിപ്പോയിൽ നടക്കുന്ന ഉപവാസം കെ എസ് ടി എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി എം ആർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു , വൈകിട്ട് നടന്ന സമാരോപ് ജില്ലാ പ്രസിഡണ്ട് എം എസ് സുനിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു ജില്ലാ സെക്രട്ടറി വി എ ബിജു, എംആർ റോഷൻ, എ എസ്അഭിലാഷ്, എം സി അജു, മനോജ് വി എസ്, എം പി ശിവദാസൻ എന്നിവർ ഉപവാസം അനുഷ്ഠിച്ചു.*
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ, ഗുരുവായൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുക്കാട്, മാള, ഇരിങ്ങാലക്കുട എന്നീ യൂണിറ്റുകളിലും 12 മണിക്കൂർ ഉപവാസം നടത്തി !
Leave a Reply