രവിമേലൂർ
ബ്രഹ്‌മാനന്ദോദയം സ്കൂളിലെ ഇന്ത്യൻ സ്പേസ് ക്ലബും, ISRO യുമായി സഹകരിച്ച് കാലടി അദ്വൈത ആശ്രമം ഓഡിറ്റോറിയത്തിൽ വെച്ച് ISRo പിന്നിട്ട വഴി കളെ സംബന്ധിച്ചും, ഭാവി പരിപാടികളെ സംബന്ധിച്ചുമുള്ള എ ക്സിബിഷൻ ആരംഭിച്ചു.എ ക്സിബിഷൻ ഉദ്ഘാടനം സ്കൂൾ മാനേജർ സ്വാമി ശ്രീവിദ്യാനന്ദജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ബി. സജീവ്, ബ്രഹ്‌മാനന്ദോദയം സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ. ജയകുമാർ, ഐ എസ് ആർ ഒ പ്രതിനിധി പി. വി. സെബാസ്റ്റ്യൻ,സ്കൂൾ പി ടി എ പ്രസിഡന്റ് എൻ. ജി. സജിത്,അദ്ധ്യാപകരായ രജിത് ശങ്കർ,വിഷ്ണു. വി. വി., എൻ. കെ. സൗമ്യ തുടങ്ങിയവർ സംസാരിച്ചു. 14,15 തിയതികളിലായി രാവിലെ 10 മണി മുതൽ വൈകുന്നേരം 04 മണി വരെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. തികച്ചും സൗജന്യമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. പൊതു ജനങ്ങൾക്കും പ്രദർശനം കാണുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
Leave a Reply