ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു

രവിമേലൂർ

ഡിസംബർ 13 , 14 ,15 തിയ്യതികളിലായി ചാലക്കുടി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ആദ്യമായി സംഘടിപ്പിയ്ക്കുന്ന കാർഷികമേള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിയ്ക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എൽ എൽ എ അറിയിച്ചു.

കർഷകർക്കും പൊതുജനങ്ങൾക്കും കാർഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുവാനും പുതിയ അറിവുകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിയ്ക്കുന്ന കാർഷികമേളയ്ക്ക് വേദിയൊരുക്കുന്നത് ചാലക്കുടയിലുള്ള അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലാണ്.

കാർഷിക ഉൽപ്പന്നങ്ങളുടെയും , ഉപകരണങ്ങളുടെയും പ്രദർശനം, കാർഷികഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിപണശാലകൾ, പരിചയ സമ്പന്നരായ അധ്യാപകരും കർഷകരും നയിക്കുന്ന കാർഷിക സെമിനാറുകളും ക്ലാസ്സുകളും, കാർഷിക കലാസന്ധ്യ, ഫാം സന്ദർശനം തുടങ്ങി വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്.

മേളയുടെ സംഘടനവുമായി ബന്ധപ്പെട്ടു ചേർന്ന അവലോകനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ,പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ പി ജെയിംസ്, പ്രിൻസി ഫ്രാൻസിസ്, അമ്പിളി സോമൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, കേരള സംസ്ഥാന പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ ,ജില്ലാ കൃഷി ഓഫീസർ എം പി അനൂപ്, ചാലക്കുടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് പി വി സ്വാതി ലക്ഷ്മി, അഗ്രോണമിക് റിസേർച്ച് സ്റ്റേഷൻ ഹെഡ് മിനി എബ്രഹാം മിൽമ ബോർഡ് മെമ്പർ ഷാജു വെളിയൻ, വിവിധ കൃഷി ഓഫീസർമാർ,ഡയറി ഓഫീസർമാർ, സഹകരണ സംഘം പ്രതിനിധികൾ കർഷക പ്രതിനിധികൾ , ക്ഷീരസംഘം പ്രതിനിധികൾ,
തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.