താനൂർ: ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് രംഗത്തെ ജീവനക്കാരുടെയും ഉടമകളുടെയും കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെ
മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം
നാളെ ശനിയാഴ്ച
താനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഇതോടൊപ്പം വട്ടത്താണിയിൽ വർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ട താനാളൂർ സ്വദേശി കെ.വി.ഉണ്ണിയുടെ കുടുംബത്തിന്
സംഘടനയുടെ നേതൃത്വത്തിൽ നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവും നടക്കും.

രാവിലെ 9 മണിക്ക് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൻ്റെ ഉദ്ഘാടനവും സ്നേഹ വിടിൻ്റെ താക്കോൽ ദാനവും നിർവഹിക്കും.

തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം
എ.എ.ഡബ്ല്യു കെ സംസ്ഥാന പ്രസിഡണ്ട് കെ. ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും
ജില്ലയിൽ 2600 ൽ അധികം വരുന്ന
വർക്ക്ഷോപ്പുകളിലായി 7000 ത്തോളം
ജീവനക്കാർ സംഘടനയിൽ അംഗങ്ങളായുണ്ട്.

വട്ടത്താണി കെ.എം. ഓഡിറ്റോറിയത്തിൽ
നടക്കുന്ന ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സൈനബ ചേനാത്ത്,
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ എം മല്ലിക, ഒഴുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് കോടിയേങ്ങൽ
തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

പത്രസമ്മേളനത്തിൽ ഒ.കെ ശ്രീനിവാസൻ,
മുജീബ് താനാളൂർ, എം.പി. ബഷീർ, വി.സൈതലവി, അച്യുതൻ തിരുനാവായ
പി.പി. ബഷീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.