തിരൂര്‍: സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സാമൂഹിക സാംസ്‌കാരിക,രാഷ്ട്രീയ, മത സാഹിത്യ പൊതു പ്രവര്‍ത്തകനായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയെ അനുസ്മരിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്‌സ് ഹാളില്‍ നടന്ന അഞ്ചാം  അനുസ്മരണ വാര്‍ഷിക ദിനാചരണ സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ പുത്തന്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്‍ റസാഖ് ഹാജി അധ്യക്ഷനായി. കെ.പി.ഒ.റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി.

പാറയില്‍ ഫസലു, വി.കെ.റഷീദ്, ഹമീദ് ഹാജി കൈനിക്കര, ടി.ഗംഗാധരന്‍ മാസ്റ്റര്‍, തറമ്മല്‍ സിദ്ധീഖ് ഹാജി, തെക്കിനിയകത്ത് മുഹമ്മദ് അലി, പാറയില്‍ സിദ്ധീഖ് ഹാജി, ബൈജു അരിക്കാഞ്ചിറ, ബൈജുജാന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.