ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ

വേങ്ങര: തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസെക്ടർ മധുസൂദനൻ പിള്ളയും പാർടിയും വേങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.120 കിലോഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി എക്സൈസ് വലയിൽ. ജാർഖണ്ട് സാഹിബ് ഗഞ്ച് ജില്ലയിൽ സർക്കണ്ട സ്വദേശി സന്തോഷ് മണ്ടൽ ( 43) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വേങ്ങര ഭാഗത്ത് നിന്ന് ഒരാഴ്ചക്കിടെ പിടകൂടുന്ന മൂന്നാമത്തെ കേസാണിത്.

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്ക് മരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതായും ഇതിനെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ നടപ്പിലാക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിൽ റിമാണ്ട് ചെയ്തു.

പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ സുർജിത്, പ്രഗേഷ് പ്രിവൻ്റീവ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ദിലീപ്, സിവിൽ എക്സൈസ് ഓഫീസർ സമേഷ് സിവിൽ എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.