കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്. ഇന്ന് പവന് 880 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഒരു പവന് സ്വര്‍ണത്തിന്റെ വില 55,480 രൂപയായി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.
നവംബറിലെ സ്വർണവില താഴേക്ക് പോവുന്നു. ഇന്നു വരെയുള്ള കണക്ക് നോക്കിയാൽ 2 ദിവസം മാത്രമാണ് സ്വർണ വില കൂടിയത്. തുടർച്ചയായ 5 ദിവസമായി സ്വർണ വില താഴോട്ട് തന്നെ.
രാജ്യാന്ത വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വില ഇടിയാൻ കാരണമാവുന്നത്.യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമാണ് സ്വർണത്തെ ബാധിച്ചത്.
Leave a Reply