തിരൂർ: സിപിഐഎം തിരൂർ ഏരിയാ സമ്മേളനത്തിന് ബിപി അങ്ങാടിയിൽ തുടക്കമായി. പി പി ലക്ഷ്മണൻ പതാക ഉയർത്തി. തുടർന്ന് മെഹഖ് ഹാളിലെ എ ദാസൻ നഗറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ യു സൈനുദീൻ അധ്യക്ഷനായി
എസ് ഗിരീഷ് രക്തസാക്ഷി പ്രമേയവും
എം ഇ വൃന്ദ അനുശോചന പ്രമേയവും അവതരിപ്പിച്ചു ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, വി എം ഷൗക്കത്ത്, പി.കെ. ഖലീ മുദീൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിനിധികൾ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. സമേളനം വെള്ളിയാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും.
Leave a Reply