എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു

എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട് : മുൻ മന്ത്രിയും കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ എം ടി പത്മയുടെ നിര്യാണത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അനുശോചനം രേഖപ്പെടുത്തി. വികസന കാര്യങ്ങളിൽ അവർ നാടിന് നൽകിയ സംഭാവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു

സന്ദർശിച്ചു

എസ് ഡി പി ഐ നേതാക്കൾ അന്തരിച്ച മുൻ മന്ത്രി എം ടി പത്മയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സെക്രട്ടറി പി ആർ സിയാദ്, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ടി നാസർ വയനാട്, എം എം താഹിർ ആലപ്പുഴ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, ജില്ലാ സെക്രട്ടറി കെ ഷമീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ടി അബ്ദുൽ കയ്യും എന്നിവരാണ് അന്തിമോപചാരം അർപ്പിച്ചത്

Leave a Reply

Your email address will not be published.