തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി
തിരൂർ പയ്യനങ്ങാടി സ്വദേശി,
പള്ളിമാലിൽ അബുഹാജി(91) (മുൽത്താൻ അബുക്ക) മരണപ്പെട്ടു .
കൽപ്പകഞ്ചേരി സ്വദേശിയായിരുന്ന
അബുഹാജി തിരൂരിലേക്ക് വ്യാപരാവശ്യാർത്ഥം താമസം മാറുകയായിരുന്നു ആദ്യകാലത്ത് കോഴിക്കോട് നിന്നും ടിൻ വർക്ക്സിൽ പ്രാവീണ്യം നേടി ഷട്ടർ നിർമ്മാണ ബിസിനസിലേക്ക് കടക്കുകയായിരുന്നു.
മുൽത്താൻ ഗ്രൂപ്പ് എന്ന പേരിൽ
തിരൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ സെൻട്രൽ ടിൻ വർക്ക്സ് & തുലാസ്, പയ്യനങ്ങാടിയിലെ മുൽത്താൻ എൻജിനീയറിങ് വർക്ക്സ്, സെൻട്രൽ അലൂമിനിയം വർക്ക്സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയായി മാറി.
ആ കാലത്ത് ഷട്ടർ നിർമ്മാണ രംഗത്ത് മലബാറിലെ തന്നെ പ്രമുഖനായി മാറി അബു ഹാജി. അദ്ദേഹത്തിൻ്റെ കൈയ്യൊപ്പു ചാർത്താത്ത ബിൽഡിംഗുകളും വ്യാപാരസ്ഥാപനങ്ങളും കുറവായിരുന്നു.
തിരൂരിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തും അബു സാഹിബ് നിർണ്ണായക പങ്ക് വഹിച്ചു.
മുന്നിൽ നിന്ന് നയിക്കുന്നതിനേക്കാൾ നേതാക്കൻമാർക്കും പണ്ഡിതൻമാർക്കും പിന്നിൽ ഒരു പ്രവർത്തകനായി നിൽക്കുക എന്നതായിരുന്നു അബു സാഹിബ് എന്നും സൂക്ഷിച്ചിരുന്ന രീതി.
മുജാഹിദ് പ്രസ്ഥാനത്തിൻ്റെ തിരൂരിലെ അമരക്കാനായിരുന്നു
തിരൂർ ബസ്സ്റ്റൻ്റ് പരിസരത്ത് 1990 കളിൽ സ്ഥാപിക്കപ്പെട്ട മസ്ജിദ് തൗഹീദിൻ്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു അബു സാഹിബ്.
പയ്യനങ്ങാടി പാറേക്കുളം മസ്ജിദ്
പരന്നേക്കാട് തല ഉയർത്തി നിൽക്കുന്ന ജംഇയത്തുൽ മുസ്ലിമിൻ (ജെ.എം)സ്ഥാപനങ്ങളുടെ സ്ഥാപക നേതാവ്, കോട്ട് സലഫി മസ്ജിദ്, പൊറൂർ സലഫി മസ്ജിദ് എന്നിവയുടെയും സ്ഥാപനത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്.
1987 ൽ കുറ്റിപ്പുറത്ത് നടന്ന മുജാഹിദ് സമ്മേളനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് അബു സാഹിബ് നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
കോട്ട് മഹല്ലിൻ്റെ സംഘാടനത്തിലും ഹാജി നിസ്തുല പങ്ക് വഹിച്ചിട്ടുണ്ട്
ഭാര്യ: ആയിഷ CP
മക്കൾ
മുഹമ്മദ് കുട്ടി, അബ്ബാസ്(പരേതൻ ), ഹനീഫ, സിദ്ദീഖ്, റഫീഖ്, സാജിദ് , സഹീറ, സീനത്ത്, റസിയ
മരുമക്കൾ അബ്ദുൽ ഹക്കീം (ഖത്തർ), മുജീബ് (ഖത്തർ) , അബ്ദുൽ ഷുക്കൂർ (കൽപ്പകഞ്ചേരി) ഖദീജ (പരേത) സഹീറ ബാനു ( വളാഞ്ചേരി) , ഖമറുന്നീസ (വളവന്നൂർ) ഹസീന ( വരമ്പനാല ) റംല (ചെറിയമുണ്ടം ) നിഷ (വൈരങ്കോട്)
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന്
കോട്ട് മഹല്ല് ജുമാ മസ്ജിദിൽ.
Leave a Reply