തിരുർ താലൂക്കിൽ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കയ്യേറുന്നതിന് വ്യാജമായി പലരേഖകളും സാമ്പത്തികം കൈപ്പറ്റി അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത് നിരവതി ഏക്കർ ഭൂമിയാണ് തിരൂർ താലൂക്കിൽ സർക്കാർ പൊതു സ്വത്ത് നഷ്ടപ്പെട്ടു പോയത്
താനൂരിൽ നഷ്ടപ്പെട്ടത് സർക്കാർ പുറംപോക്ക് ഭൂമി മാത്രമല്ല സർക്കാർ സ്ഥാപനങ്ങളായ താനൂർ ഗവ: ആശുപത്രിയുടെ 2 ഏക്കർ 13 സെൻ്റ് ഭൂമി താനൂർ റെജിസ്റ്റർ ഓഫീസിൻ്റെ 49 സെൻ്റ് ഭൂമി താനൂർ ഗവ: ആശുപത്രിക്ക് തൊട്ട് നിൽക്കുന്ന എൽ.പി.സ്ക്കൂളിൻ്റെ 25 സെൻ്റ് ഭൂമി ഇതിന് പോലും വില്ലേജിൽ നിന്നും തിരൂർ താലൂക്കിൽ നിന്നും രേഖകൾ ഉണ്ടാക്കിയാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്
ഇത്തരം ഭൂമികൾ സംരക്ഷിക്കേണ്ട റവന്യൂ വകുപ്പിൻ്റെയും റജിട്രേഷൻ വകുപ്പിൻ്റെയും പൂർണ്ണമായ സഹായത്തോടെയാണ് ഇതെല്ലാം സ്വകാര്യ വ്യക്തികൾ കയ്യേറി രേഖയുണ്ടാക്കിയിരിക്കുന്നത്
ഇതിനെയെല്ലാം ചോദ്യം ചെയ്യേണ്ട പ്രാദേശിക ഭരണകൂടത്തിൻ്റെ സഹായവും ഇവർക്ക് കിട്ടിയിട്ടുണ്ട് ഇതെല്ലാം അറിഞ്ഞിട്ടും പ്രാദേശിക ഭരണ സമിതി ഇതൊന്നും ഞങ്ങൾ ചെയ്യേണ്ട കാര്യമല്ലാ എന്ന നിലപാടാണ് സ്വീകരിച്ചു പോന്നത്
ഇത്തരം കയ്യേറ്റക്കാരെ സഹായിക്കുന്നതിൻ്റെ ഭാഗമായി ഇത്തരം കയ്യേറിയ ഭൂമിയിടെ രേഖകൾ വില്ലേജ് ഓഫീസ് തഹസിൽദാർ ഓഫീസിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു
വില്ലേജുകളിലും തഹസിൽദാർ ഓഫീസുകളിലും നിർബന്തമായും സൂക്ഷിക്കേണ്ട അടി രേഖകൾ അടക്കമാണ് അപ്രത്യക്ഷമായിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന സംഭവമാണ്
കേരളം ഇന്നു വരെ ഭരിച്ചു പോന്നത് രണ്ടു മുന്നണികളാണ്
ഓരോ മുന്നണി ഭരിക്കുമ്പോഴും എന്നും മുന്നണിയിലെ ഒരേ പാർട്ടിക്കാണ് റവന്യൂ വകുപ്പ് കൊടുക്കുക ഇതാണ്സർക്കാർ ഭൂമി കൂടുതലും നഷ്ടപ്പെടാൻ ഇടയായിരിക്കുന്നത് ഓരോ മുന്നണി ഭരിക്കുമ്പോഴും മാറി മാറിയാണ് റവന്യൂ വകുപ്പ് കൊടുക്കുന്നത് എങ്കിൽ ഇത്രയും ഭൂമി സർക്കാറിന് നഷ്ടമാകുമായിരുന്നില്ല നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിന് ഒരു അന്യേഷണം നടത്തിയാൽ പോലും ഒന്നും പുറത്ത് വരാൻ തന്നെ പ്രയാസമായിരിക്കും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ സർവ്വീസ് സംഘടനയിൽ പെട്ടവരാകും 98% ശതമാനവും പിന്നെ എങ്ങിനെയാണ് കുര്യങ്ങൾ പുറത്ത് വരിക സർവ്വീസ് സംഘടനയുടെ മുമ്പിൽ മന്ത്രിമാർ പോലും ഒന്നുമല്ല ഇതാണ്ഓരോ വകുപ്പിൻ്റെയും അവസ്ഥ
താനൂരിൽ നഷ്ടപ്പെട്ടത് സംസ്ഥാന സർക്കാറിൻ്റെ ഭൂമി മാത്രമല്ല റെയിൽവെയുടെയും നിരവതി ഏക്കർ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട് താനൂരിൽ ഇതൊന്നും തിരിച്ചുപിടിക്കുന്നതിന് റെയിൽവെ നടപടി സ്വീകരിക്കാൻ തുടങ്ങിയിട്ടില്ല അടുത്ത് നടപടി തുടങ്ങുമെന്നാണ് റെയിൽവെ ബോർഡിൽ നിന്നും മനസിലാവുന്നത് താനൂർ റെയിൽവെ സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തും റെയിൽവെ പാർക്കിങ്ങ് ഗ്രൗണ്ടിന് സമാന്തരമായി തെക്ക് ഭാഗത്തേക്കും റെയിൽവേക്ക് ഭൂമിയുണ്ട് ഇതെല്ലാം വർഷങ്ങളായി സ്വകാര്യ വ്യക്തികൾ കയ്യേറി കൈവശം വെച്ചു പോരുകയാണ് ചെയ്യുന്നത്
മൂന്ന് മാസത്തോളമായി താനൂർ ആശുപത്രിയുടെ മതിന് തൊട്ട് തെക്ക് ഭാഗത്തും എൽ.പി.സ്ക്കൂളിന് തൊട്ട് കിഴക്കുഭാഗത്തുമായി കിടക്കുന്ന സർക്കാർ ഭൂമി 22 സെൻ്റ് ജാഫർ എന്ന വ്യക്തി കമ്പിവേലി കെട്ടി കയ്യേറാൻ ശ്രമം നടത്തിയതിനെതിരെ പരാതി ഉയർന്നതോടെ റവന്യൂ വകുപ്പ് രേഖ പരിശോധിക്കുകയും സർക്കാർ ഭൂമിയന്നെന്ന് കണ്ടതോടെ കയ്യേറിയവരുടെ പേരിൽ റവന്യൂ വകുപ്പ് നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിന് താനൂർ വില്ലേജ് ഓഫീസർ തിരൂർ തഹസിൽദാർ ഓഫീസിലേക്ക് രേഖ കൈമാറിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് എന്നാൽ നടപടിയെടുക്കേണ്ടതഹസിൽദാർ ഓഫീസിൽ നിന്നും ഇന്നുവരെ നടപടിയൊന്നും എടുത്തതായി അറിയാൻ കഴിഞ്ഞില്ല
എന്നാൽ ഇന്ന് 8/11/2024 ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിൻ്റെ ഭാഗമായി കമ്പിവേലിയുടെ മുകളിൽ അട്ടപൊട്ടിയുടെ ചട്ടയിൽ വെള്ള പേപ്പറിൽ സർക്കാർ പുറംപോക്ക് എന്നും സർക്കാർ ഭൂമിയിൽ അനതികൃതമായി പ്രവേശിക്കുന്നത് ശിക്ഷാ അരഹമാന്നെന്നും പറഞ്ഞ് കൊണ്ട് എഴുതി തൂക്കിയിട്ടുണ്ട് ഇത് ഏത് ഓഫീസ് ആണ് ബോർഡ് വെച്ചത് എന്നോ മറ്റോ ഒന്നും ഇതിൽ ഇല്ല ഈ ബോർഡ്ജനങ്ങളെ കബളിപ്പിക്കാൻ കയ്യേറ്റക്കാർക്ക് വരെ വെക്കാവുന്നതാണ് എന്നാണ് മനസിലാക്കേണ്ടത്
ഈ കയ്യേറ്റഭൂമിയുടെ രേഖ ഇനി എന്നാണ് വില്ലേജിൽ നിന്നും തഹസിൽദാർ ഓഫീസിൽ നിന്നും അപ്രത്യക്ഷമാവുക എന്നാണ് നാട്ടുകാർ ചോദിക്കുന്നത്
Leave a Reply