തൊട്ടാൽ പൊള്ളും സവാള

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയില്‍ എത്തുബോള്‍ 80 രൂപയാകും.

കഴിഞ്ഞ ശനിയാഴ്ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച കൊണ്ടാണ് 80 രൂപയിലേക്ക് എത്തിയത്. കേരളത്തിലേക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയിലെ നാസിക്, പുണെ, എന്നിവിടങ്ങളില്‍ നിന്നും കർണാടകയില്‍ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണം സവാള കൃഷിക്ക് നാശം സംഭവിച്ചതോയാണ് വില വർധിച്ചത്.

കനത്ത മഴയെ തുടർന്ന് സവാളകള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പ് വൈകുന്നതിനാല്‍ വരും ദിവസങ്ങളിലും സവാളക്ക് വില വർധിച്ചേക്കുമെന്നാണ് സൂചന.

മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 25ശതമാനം മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്.

Leave a Reply

Your email address will not be published.