തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.

തിരൂർ:ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 40 വർഷമായി തിരൂർ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ആഘോഷിക്കുന്നു.
1984 ഡിസംബർ 8ന് ആരംഭിച്ച ആശുപത്രിയുടെ നാല്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം, ,സുവനീർ പ്രകാശനം , ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ , ,എന്നിവ നടക്കും

പരിപാടിയുടെ വിജയത്തിനായി
മന്ത്രി വി അബ്ദുറഹ്മാൻ ,
എം പി അബ്ദുസ്സമദ് സമദാനി .എംപി ,
കുറുക്കോളി മൊയ്തീൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ
എ പി നസീമ ,തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു.സൈനുദ്ധീൻ
എന്നിവർ രക്ഷാധികാരികളും
ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ചെയർമാനും ജനറൽ മാനേജർ എൻ പി മുഹമ്മദലി ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

സംഘാടകസമിതി രൂപീകരണ യോഗത്തിൽ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
പി.പി അബ്ദുറഹ്മാൻ,
കെ പി ഒ റഹ്മത്തുള്ള,
മുജീബ് താനാളൂർ
ഉമ്മർ ചാട്ടുമുക്കിൽ
പി. അലി അസ്ക്കർ
പി ജയലക്ഷ്മി
ടി.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.