ചേലക്കര : ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ജോലി തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തി പി വി അൻവർ എം എൽ എ യ്ക്കെതിരെ പോലീസ് എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ചേലക്കര താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ചെട്ടിത്തെരുവ് വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ഡിഎംകെ ചേലക്കര നിയോജകമണ്ഡലം സ്ഥാനാർഥി എൻ കെ സുധീർ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ദളിത് പാന്തേഴ്സ് പാർട്ടി സംസ്ഥാന പ്രസിഡണ്ട് പന്തളം രാജേന്ദ്രൻ , ഡിഎംകെ യൂത്ത് വിങ് സംസ്ഥാന കോർഡിനേറ്റർ ഷൗക്കത്ത് പള്ളിയാൽ , ഡിഎംകെ നിലമ്പൂർ മണ്ഡലം കോർഡിനേറ്റർ ഇ പി മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
ചിത്രം:പി.വി. അൻവറിനെതിരെ പോലീസ് എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി എം കെ പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് സ്ഥാനാർത്ഥി എൻ.കെ. സുധീർ ഉദ്ഘാടനം ചെയ്യുന്നു.
Leave a Reply