എണ്ണപ്പന തോട്ടത്തിൽ പുതിയ തട്ടിപ്പ്

കള്ളന്മാർ കപ്പലിൽ തന്നെ. പ്ലാന്റേഷൻ കോർപ്പറേഷനിൽ എണ്ണപ്പന തോട്ടത്തിൽ gap filling -റിപ്ലാൻഡിങ്ങിന് തൈകൾ തികയാതെ വന്നപ്പോൾ Playlist തോട്ടങ്ങളിൽ മുളച്ചു നിൽക്കുന്ന തൈകൾ പറിച്ചു കൊണ്ടു പോയി റിപ്ലാൻഡിങ് ചെയ്ത് കോർപ്പറേഷനെ പൂട്ടിക്കാൻ നോക്കുന്ന ഉദ്യോഗസ്ഥരുടെ പുതിയ കണ്ടുപിടുത്തം.

രവിമേലൂർ

കാലടി പ്ലാൻ്റേഷൻ എണ്ണപ്പന തോട്ടത്തിൽ gap filling റിപ്ലാൻഡിങ്ങിന് തൈകൾ തികയാതെ വന്നപ്പോൾ തോട്ടത്തിൽ തന്നെ മുളച്ചു പൊങ്ങിയ ചെറിയ തൈകൾ പറിച്ചെടുത്ത് ,കൂടയിൽ വച്ച് രണ്ടുദിവസം കഴിഞ്ഞ് പ്ലാന്റ് ചെയ്തതായി പറയുന്നു. കൂടാതെ രണ്ടും, മൂന്നും,വർഷമായ വലിയ തൈകളും പല സ്ഥലങ്ങളിൽ നിന്നും പറിച്ചെടുത്ത് വണ്ടിയിൽ കയറ്റി കൊണ്ടു പോയി പ്ലാന്റ് ചെയ്തതായും ദൃക്സാക്ഷിൾ പറയുന്നു. ഇങ്ങനെ വയ്ക്കുന്ന തൈകൾ വളർന്നു വലുതായാലും കായിഫലങ്ങൾ ഉണ്ടാവില്ല എന്ന് ഇതുമായി ബന്ധപ്പെട്ടവരിൽ നിന്നും അറിയാൻ കഴിഞ്ഞു. (അത്യുൽപാദനശേഷിയുള്ള)കുലയിൽ നിന്നും കായ്കൾ എടുത്ത് തണുപ്പുള്ള ബോക്സിൽ സൂക്ഷിച്ച് , പ്ലാന്റിംഗിന് വേണ്ടി എടുത്ത് ഏകദേശം ഒരു ദിവസത്തിനുള്ളിൽ തന്നെ കൂടയിൽ വെക്കണം എന്നാണ് പ്രൊസീജിയർ.) ഇതെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് ഉപയോഗശൂന്യമായ തൈകൾ പ്ലാന്റ് ചെയ്തത്. ഏകദേശം രണ്ടായിരത്തോളം തൈകൾ നഴ്സറിയിൽ തന്നെ നശിച്ചുപോയി എന്നും പറയുന്നു. തൈകളുടെ സ്റ്റോക്ക് എടുക്കാതെയാണ് പ്ലാന്റിംഗിന് വേണ്ടി ടെറസ് വെട്ടിയതും കുഴിയെടുക്കാൻ ടെൻഡർ കൊടുത്തതും.മേൽ ഉദ്യോഗസ്ഥന്മാരെ തെറ്റിദ്ധരിപ്പിച്ചു, പ്ലാന്റേഷൻ കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുകയും, സാമ്പത്തിക നേട്ടത്തിന് വേണ്ടി അഴിമതി നടത്തുകയും ചെയ്ത എസ്റ്റേറ്റ് മാനേജർക്കെതിരെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോർപ്പറേഷൻ ഉന്നത അധികാരികളോട് ആവശ്യപ്പെടുന്നു. ഇതിനുമുമ്പ് ഒരു സ്ഥലത്ത് തന്നെ മൂന്ന് തവണ പ്ലാന്റ് ചെയ്തു ലക്ഷങ്ങൾ നഷ്ടം വരുത്തിയവർക്കെതിരെയും, 2018 ലെ മഹാപ്രളയത്തിൽ അതിരപ്പിള്ളി പഞ്ചായത്തിന്റെയും, പോലീസിന്റെയും, അന്നത്തെ pck എംടിയുടെയും മുന്നറിയിപ്പ് പ്ലാന്റേഷൻ വാലി ചാർജ്ജുള്ള ഉദ്യോഗസ്ഥന് കൊടുത്തിട്ടും അതു വകവയ്ക്കാതെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ വരുത്തിവെച്ച വർക്കെതിരെയും നിരന്തരമായി പരാതികൾ ഇപ്പോഴത്തെ PCK MD യെ അറിയിച്ചിട്ടും ഒരു നടപടിയും എടുക്കുന്നില്ല എന്ന് മാത്രമല്ല, അവരെ പ്രോത്സാഹിപ്പിക്കുക ആണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സൂപ്പർ ന്യൂമറി പോലെയുള്ള നിയമനങ്ങളും അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുഴയിൽ നിന്ന് അടിക്കുന്ന കലങ്ങിയ വെള്ളം ഫിൽട്ടർ ചെയ്യാതെയാണ് കുടിവെള്ളമായി തൊഴിലാളികൾക്ക് കൊടുക്കുന്നത്. നമ്മുടെ രാജ്യം ഒരുപാട് വികസിച്ചിട്ടും, മാറിമാറി വരുന്ന സർക്കാരുകൾ ഈ പൊതുമേഖല സ്ഥാപനത്തിന് സപ്പോർട്ട് ചെയ്തിട്ടും തോട്ടത്തിലെ ലയങ്ങളും, ശൗചാലയങ്ങളും,50 വർഷങ്ങൾക്ക് പിന്നിലേക്കാണ് കോർപ്പറേഷൻ അധികാരികൾ കൊണ്ടെത്തിക്കുന്നത്. കുറ്റകാർക്കെതിരെ എംഡി അടക്കമുള്ള അധികാരികൾ നടപടി എടുത്തില്ലെങ്കിൽ , ഇതിനെതിരെ കൃഷി വകുപ്പ് മന്ത്രിക്കും, വിജിലൻസിന് പരാതി കൊടുക്കുമെന്നും കർഷക കോൺഗ്രസ്സ് അടക്കമുള്ള, ചില സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.