ജഴ്സി പ്രകാശനം ചെയ്തു

തിരൂർ: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “റിയൽ നാഷണൽ” പുല്ലൂരിന് ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂരും അനീസ് മാസ്റ്ററും ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്‌ ടി. കെ സലീമിന് കൈമാറി.
പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ്‌ ടാക്‌സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക്‌ സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം അക്കാദമി വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടിങ് കോഴ്സ് പൂർത്തീകരിച്ചവർക്ക് ഇന്റേൺഷിപ്പ് ട്രെയിനിങ് നൽകി വരുന്നതായി അനീസ് മാസ്റ്റർ പറഞ്ഞു.
ഇത്തവണ ആറാമത്തെ ക്ലബ്ബിനാണ് സി. ടി. എം അക്കാദമി ജഴ്സി സമ്മാനിച്ചത്. നാളെ വിസ്മയ മാട്ടുമ്മലിനും തുടർന്ന് ജില്ലയിലെ തെരെഞ്ഞെടുത്ത ഏതാനും ക്ലബ്ബുകൾക്കും ജഴ്സി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ. എസ്‌. എൽ,
ഐ ലീഗ് അടക്കം രാജ്യത്തെ ഒട്ടനവധി മത്സരങ്ങളിലേക്ക് താരങ്ങളെ സംഭാവന കൊണ്ട് പിന്തുണച്ച ജില്ലയാണ് മലപ്പുറമെന്ന് ഫൈസൽ ഇരിങ്ങാവൂരും,
പ്രാദേശിക തലങ്ങളിൽ നിന്ന്
കൂടുതൽ താരങ്ങൾ ഉയർന്നു വരേണ്ടത് കായിക രംഗത്ത് അനിവാര്യമാണെന്ന് ഫസൽ ഇ.പി യും അഭിപ്രായപ്പെട്ടു.
സി. ടി. എം അക്കാദമി, ക്ലബ്ബിനെ പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ട്, വരും തലമുറക്ക് ഊർജ്ജം നൽകുന്നതും മാതൃക പരമെന്നും പുല്ലൂരാൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ജഴ്സി പ്രകാശന ചടങ്ങിൽ ക്ലബ്ബ്‌ സെക്രട്ടറി ഫൈസ് എം നന്ദി പ്രകാശനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.