ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക്  സ്വീകരണം നൽകി

തിരൂർ:പാലക്കാട്,മലപ്പുറം ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ മേഖലാ 28 ൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ജംഷാദ് കൈനിക്കരക്ക് തിരൂർ പൗരവേദി സ്നേഹാദരം നൽകി.ഘോഷയാത്രയോടു കൂടിയാണ് പുതിയ പ്രസിഡൻ്റിനെ സ്വീകരിച്ചത്.
തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര സ്വീകരണ സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.പൗരവേദിയുടെ ചെയർമാൻ അബ്ദുൽഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര,തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ.രതീഷ്,തുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ അഡ്വ.എം.വിക്രംകുമാർ,വി.വേണുഗോപാൽ,കെ.പി.ഒ.റഹ്മത്തുള്ള,കരീം മേച്ചേരി,അഡ്വ.വിനോദ് അജിതപ്പടി,അഡ്വ.ഹർഷദ് അയ്യൂബ്,വി.വി.സത്യാനന്ദൻ,ഹനീഫ്ബാബു തിരൂർ,സി.കെ.ജെർഷാദ്,അഷറഫ് ചേലാടൻ,ഷെമീർ കളത്തിങ്കൽ,പ്രേമൻ,ശിഹാബ് ലിയ,അസീസുൽ ഹഖ്,മനോജ് ജോസ് എന്നിവർ സംസാരിച്ചു.

Photo
ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക് തിരൂർ പൗരവേദി നൽകിയ സ്വീകരണം.

2.തിരൂർ സബ് കലക്ടർ ഉപഹാരം സമർപ്പണം നടത്തുന്നു.

Leave a Reply

Your email address will not be published.