കോഴിക്കോട്: കെ.കെ ശൈലജക്കെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ. തൊട്ടില്‍ പാലം ചാപ്പന്‍തോട്ടം സ്വദേശി മെബിന്‍ തോമസിന് കോടതിപിരിയും വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു.
പ്രതി നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെകെ ശൈലജക്കെതിരെ മെബിന്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല കമന്റിട്ടത്.
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്നു കെകെ ശൈലജ കോടതി വിധിക്ക് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Leave a Reply