തിരൂർ: കുരുന്നുകളിൽ അന്തർലീനമായി കിടക്കുന്ന സർഗാത്മകമായ
കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന മോണ്ടിസോറി കലോത്സവമായ ‘കരിസ്മ 2024’ നവംബർ 7, 8,9 തീയതികളിൽ ആയി എം. ഇ. എസ്. സെൻട്രൽ സ്കൂളിൽ വച്ച് നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കലോത്സവത്തിൽ പ്ലേ സ്കൂൾ മുതൽ മോണ്ടിസോറി മൂന്നാം ക്ലാസ് വരെ ഏകദേശം 1500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. മോണ്ടിസോറി വിഭാഗത്തിൽ പഠിക്കുന്ന എല്ലാ കുട്ടികളും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നേട്ടം .
ഒന്നാം ദിവസത്തെ പരിപാടിയുടെ ഉദ്ഘാടനം മുഖ്യാതിഥിയായെത്തുന്ന ഉത്തരമേഖല ഐ ജി സേതുരാമൻ ഐ പി എസ് നിർവഹിക്കും. ഫ്ലവേഴ്സ് ടോപ് സിംഗർ കൗശിക് വിശിഷ്ടാതിഥിയായി എത്തുന്നു.
രണ്ടാം ദിവസത്തിലെ പരിപാടികളുടെ ഉദ്ഘാടനം തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് നിർവഹിക്കുന്നതാണ്. മൂന്നാം ദിവസത്തെ പരിപാടി തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്യുന്നതാണ്.ജീവൻ ടി വി സ്വരലയ സംഗീത വിസ്മയം പരിപാടിയിൽ പങ്കെടുത്ത റോബിൻ കെ വിശിഷ്ടാതിഥിയായി എത്തുന്നു.
ഒക്ടോബർ 7 ന് നടക്കുന്ന എം ഇ എസ് കായികമേള കേരള സ്പോർട്സ് ഫൗണ്ടേഷൻ ഡയറക്ടറും എം എഫ് സി എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആഷിക് കൈനിക്കര ഉദ്ഘാടനം ചെയ്യുന്നതാണ്. മേളയുടെ സമാപന സമ്മേളനത്തിൽ തിരൂർ ഡി വൈ എസ് പി ബാലകൃഷ്ണൻ ഇ മുഖ്യാതിഥിയായി എത്തുന്നു.
അൻവർ സാദത്ത് കള്ളിയത്ത് (ചെയർമാൻ, എം.ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ), സലാം പി ലില്ലിസ് ( സെക്രട്ടറി, എം. ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ), അബ്ദുൽ ജലീൽ കൈനിക്കര ( ട്രഷറർ , എം ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ), റഷീദ് പി എ ( വൈസ് ചെയർമാൻ എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ ), മധുസൂദനൻ വി.പി ( പ്രിൻസിപ്പൽ , എം. ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)ഒരു, ബെന്നി പി. ടി ( വൈസ് പ്രിൻസിപ്പൽ , എം.ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ), ജ്യോതി ഗോപാൽ ( പ്രീ പ്രൈമറി മോണ്ടിസോറി എച്ച് എം ), റീന എം കെ( പ്രൈമറി മോണ്ടിസോറി അസിസ്റ്റന്റ് എച്ച് എം ), ഹേമലത എസ്
( പ്രീ പ്രൈമറി മോണ്ടിസോറി അസിസ്റ്റന്റ് എച്ച് എം ), അജേഷ് പി ( എച്ച് ഒ ഡി ഫിസിക്കൽ എജുക്കേഷൻ ), ശോഭന എം.കെ ( പി. ആർ. ഒ.), വനജ പി ( പ്രൈമറി വിഭാഗം കോഡിനേറ്റർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply