രവിമേലൂർ
കൊരട്ടി: കുടിലുകളില്ലാത്ത കൊരട്ടി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കൊരട്ടി പഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ട ഒരു കുടുംബത്തിന് 6 ലക്ഷം രൂപ വിലവരുന്ന ഭൂമി സൗജന്യമായി നൽകി 60-ാം പിറന്നാൾ ആഘോഷിച്ച് പൊങ്ങം സ്വദേശി പാലമറ്റം ജോർജ്ജ്. 2 -ാം മത്തെ കുടുംബത്തിന് ആണ് ഇദേഹം വീട് നിർമാണത്തിന് സൗജന്യമായി സ്ഥലം നൽകുന്നത്.
കൊരട്ടി പഞ്ചായത്തിലെ വഴിച്ചാലിൽ ദീർഘകാലമായി വാടകക്ക് താമസിച്ച് വരുന്ന ജോൺ
കൊമ്പ്നായിക്കും കുടുംബത്തിനും ആണ് വീട് നിർമാണത്തിന് സൗജന്യഭൂമി നൽകിയത്.
പ്രസ്തുത ഭൂമിയുടെ രേഖകൾ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉടമസ്ഥനായ
ജോർജിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. പ്രസ്തുത ഭൂമിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. കൊരട്ടി പഞ്ചായത്ത്
വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ്, ക്ഷേമകാര്യ ചെയർമാൻ കുമാരി ബാലൻ, പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ് പി..എസ്.സുമേഷ്, റെയ്മോൾ ജോസ്, ഗ്രേസ്സി സ്ക്കറിയ, ബിജി സുരേഷ്, വി.ഇ.ഒ അമ്പിളി കെ.എം. എന്നിവർ പങ്കെടുത്തു. കൊരട്ടി പഞ്ചായത്തിൽ ഇതിനകം 200 ൽ അധികം വീടുകൾ ലൈഫ്, ഭവന നിർമാണ ബോർഡ് പി.എം.എ.വൈ, റവ. ഫാ. ചിറമ്മൽ ട്രസ്റ്റ് കെയർ ആൻ്റ് ഷെയർ, മറ്റ് സനദ്ധസംഘടനകൾ വഴി നിർമ്മിച്ച് നൽകിയിട്ടുണ്ട്.
Leave a Reply