തിരൂർ : ഷൊര്‍ണൂരില്‍ നിന്ന് വൈകുന്നേരം 5.45നും 6.45 നും കോഴിക്കോട്ടേക്ക് ഉണ്ടായിരുന്ന രണ്ട് പാസ്സഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എൻ. സിംഗിനെ കണ്ട് നിവേദനം നല്‍കി.
ഇതേ ആവശ്യം ഉന്നയിച്ച് ഡിവിഷണൽ റെയില്‍വേ മാനേജറെയും നേരിൽ കണ്ട് നിവേദനം നല്‍കിയിരുന്നു.
വൈകീട്ട് 04.20 മുതല്‍ നീണ്ട മൂന്നര മണിക്കൂര്‍ നേരം മലബാറിലേക്ക് ഒരു ട്രെയിന്‍ പോലും ഇല്ലാത്തത് മൂലം നൂറു കണക്കിന് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനറൽ മാനേജറുടെ മുമ്പിൽ വിശദീകരിച്ചു.
മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികളായ കെ രഘുനാഥ്, അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന്, കെ കെ റസ്സാഖ് ഹാജി തിരൂർ, എം ഫിറോസ് കോഴിക്കോട്, എ പ്രമോദ് കുമാര്‍ പന്നിയങ്കര, കെ ഷാജി കല്ലായി, രതീഷ് ചെറൂപ്പ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply