തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ)യും എമറ്റ് ഫിസോയോ തെറാപ്പി ആൻ്റ് റിഹാബിലിറ്റേഷൻ സെൻ്ററുമായി സഹകരിച്ച് ‘ജീവിതശൈലി രോഗങ്ങളും ഫിസിയോ തെറാപ്പിയും’ എന്ന വിഷയത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. നെറ്റ്‌വ റെസിഡൻസ് രക്ഷാധികാരി കെ.കെ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ വാർഡ് കൗൺസിലർ അഡ്വ: ജീനാ ഭാസ്ക്കർ ഉൽഘാടനം ചെയ്തു.
പ്രശസ്ത ഫിസിയോ തെറാപ്പിസ്റ്റ് ഡോ: ശീതൾ കെ മാത്യു ക്ലാസ്സ് നയിച്ചു. ഡോ ഉണ്ണിമായ എസ്, ഡോ റഷീദഅഞ്ചും എന്നിവർ പരിശോധന ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു , വി.പി ഗോപാലൻ, ഇ.വി കുത്തുബുദ്ധീൻ, ഹാജറ വെങ്ങാട്, എം.പി രവീന്ദ്രൻ, വി.ഷമീർ ബാബു, ഷീജാരവീന്ദ്രൻ, വി.പി ശശികുമാർ, കെ.എം അഷറഫ്, എം മമ്മികുട്ടി, രേഖ സുരേഷ്, എം.കമലം, ഗീത വിശ്വനാഥ് , സീനത്ത് റസാക്ക്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ട്രഷറർ എം.പി രവീന്ദ്രൻ
നന്ദി പറഞ്ഞു.
Leave a Reply