പാറയില്‍ മുഹമ്മദ് ഹാജി അനുസ്മരണം

തിരൂര്‍: തിരൂരിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ നിറസാനിന്ധ്യമായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയുടെ അഞ്ചാം ചരമ വാര്‍ഷികം തിരൂര്‍ സൗഹൃദവേദി സമുചിതമായി ആചരിക്കും.
നവംബര്‍ 4 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്‌ടേഴ്‌സ് ഹാളിലാണ് അനുസ്മരണ സമ്മേളനം നടക്കുക. സമ്മേളനത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സതീശന്‍ മാവുംകുന്ന്, ടി. ഗംഗാധരന്‍, കെ. അബ്ദുറഹിമാന്‍ ഹാജി, കെ.പി. അബ്ദുല്‍ ഗഫൂര്, കെ.പി.ഒ. റഹ്മത്തുല്ല, കെ.കെ. റസാഖ് ഹാജി, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.