അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിന്റെ മുപ്പതാം വാർഷികത്തിൽ ഹിസ്റ്ററി-ജേർണലിസം പഠനവകുപ്പുകൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി പൈതൃക യാത്ര സംഘടിപ്പിച്ചു’.അരീക്കോട് നിന്നും ആരംഭിച്ച യാത്ര സുല്ലമുസ്സലാം കോളേജ് മാനേജർ പ്രൊഫ. എൻ വി അബ്ദുറഹിമാൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരമായി ചെറുത്ത ഏറനാടിന്റെയും വള്ളുവനാടിന്റെയും കൊളോണിയൽ വിരുദ്ധസമരങ്ങളുടെ ചരിത്രവും പൈതൃകവും തേടിയുള്ള യാത്രക്ക്
പ്രാദേശിക ചരിത്രഗവേഷകനും എം ജി സർവകലാശാലയിലെ ഗവേഷകനുമായ ഷെബിൻ മെഹബൂബ്നേതൃത്വം നൽകി
മഞ്ചേരി ബോയ്സ് സ്കൂൾ പരിസരത്തെ എൻസൈൻ വൈസിന്റെ കല്ലറ, മുടിക്കോട് പൊലീസ് ഔട്ട് പോസ്റ്റ്, പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷികളുടെ ഖബർ, അധികാരത്തൊടി കൂട്ടക്കൊല പ്രദേശം, മലപ്പുറം പള്ളി, ലങ്കസ്റ്ററുടെ കല്ലറ, പൊന്നാനിയിലെ വിവിധ പഴയകാല പള്ളികൾ, അഴീക്കൽ ഗ്രാമം, മത്സ്യബന്ധന ഹാർബർ, ബസന്ത് ബഹാർ മ്യൂസിക് ക്ലബ് എന്നിവിടങ്ങളിൽ യാത്രാ സംഘം സന്ദർശനം നടത്തി.
Leave a Reply