സ്വർണ വിലയിൽ നേരിയ ആശ്വാസം


കൊച്ചി: റെക്കോഡ് കുതിപ്പിനിടെ സ്വർണ വിലയിൽ നേരിയ ആശ്വാസം.  ഗ്രാമിന് 15 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7370 രൂപയായി കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 58,960 രൂപയാണ്. അന്താരാഷ്ട്ര വിപണിയായ എംസിഎകസിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 78778 രൂപയാണ്. പവൻ വില വെള്ളിയാഴ്ച 560 രൂപ കുറഞ്ഞ് 59,080 രൂപയായിരുന്നു .

വില നാൾക്കുനാൾ റെക്കോഡുകൾ ഭേദിച്ച് മുന്നേറിയതോടെ, നിക്ഷേപകർ ലാഭമെടുത്ത് വിറ്റതാണ് വില കുറയാൻ കാരണം. ആഗോള തരത്തിലുള്ള ഡിമാന്റ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്ക്, ഡോളറിന്റെ മുന്നേറ്റം എന്നിവയെല്ലാം വിലയെ സ്വാധിനിച്ചു.
ഇപ്പോഴത്തെ വിലക്കുറവ് തുടരാൻ ഇടയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published.