ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും കാവല്‍ഭടൻ വിരമിച്ചു

ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും കാവല്‍ഭടൻ വിരമിച്ചു

മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ ഇന്നലത്തെ മത്സരത്തിന് ശേഷമാണ് മലപ്പുറം എഫ്‌.സിയുടെ ക്യാപ്റ്റൻ കൂടിയായ അനസ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 37കാരനായ താരം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് 2019 ജനുവരിയിൽ വിരമിച്ചിരുന്നു.

2007ൽ മുംബൈ ടീമിനായി ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചായിരുന്നു അനസിന്റെ പ്രഫഷണൽ ഫുട്ബാളിലേക്കുള്ള വരവ്. 2011ൽ പൂനെ എഫ്.സിയിലെത്തി. പൂനെക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബാളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു. 2017ൽ ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച അനസ് രാജ്യത്തിനായി 21 മത്സരങ്ങൾ കളിച്ചു.

2021-22 ഐ‌എസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി ഫുട്‌ബോൾ കളിച്ച അനസ്, രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിലൂടെ പ്രഫഷണൽ ഫുട്ബാളിലേക്ക് തിരികെയെത്തിയത്. ഈ സീസണിൽ മലപ്പുറം എഫ്.സിയുടെ ക്യാപ്റ്റനുമായി.

Leave a Reply

Your email address will not be published.