തൃശൂർ: ഇന്ത്യയിലെ ഒരു പൗരന്റെ ഏറ്റവും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. എന്തിനും ഏതിനും ആധാർ വേണമെന്ന് ചുരുക്കം. ഈ ആധാർ മറ്റൊരാൾക്ക് നൽകുമ്പോൾ അതിലൂടെ നമ്മുടെ എല്ലാ സ്വകാര്യ വിവരങ്ങളും അടക്കമാണ് കൈമാറ്റം ചെയ്യുന്നത് എന്നു നിങ്ങൾക് അറിയാമോ?
ട്രാവൽ ഏജൻറ്, ഹോട്ടൽ, തിയേറ്റർ തുടങ്ങിയ സ്ഥലങ്ങളിൽ ടിക്കറ്റ് ബുക്കിങ്ങിനായോ മറ്റു സ്വകാര്യ ആവശ്യങ്ങൾക്കായോ നിങ്ങൾ ആധാർ നമ്പർ നൽകുമ്പോൾ നിങ്ങളെ ദുരുപയോഗം ചെയ്യാനുള്ള ഏറ്റവും നല്ല എളുപ്പവഴികളാണ് നിങ്ങൾ തുറന്നുകൊടുക്കുന്നത്.
നിങ്ങളുടെ ആധാർ നമ്പരിലൂടെ നിങ്ങളുടെ ഫോട്ടോ, അഡ്രസ്സ് എന്നിവ മാത്രമല്ല നിങ്ങളുടെ മൊബൈൽ നമ്പർ പോലും മറ്റുള്ളവർക്ക് നൽകുന്നതിലൂടെ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ അപരിചിതർക്ക് ലഭിക്കുന്നു. അതിനാൽ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
ആധാർ വിവരങ്ങൾ സംരക്ഷിക്കാനുള്ള വഴികൾ
- മാസ്ക് ചെയ്ത ആധാർ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു. മാസ്ക്ഡ് ആധാറിലൂടെ ആധാർ നമ്പറിന്റെ അവസാന 4 അക്കം മാത്രം നിറുത്തി ബാക്കിയെല്ലാ വിവരങ്ങളും മറച്ചുവച്ച് കൂടുതൽ സുരക്ഷയൊരുക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മാസ്ക് ചെയ്യാത്ത ആധാർ കാർഡോ അതിൻെറ ഫോട്ടോ കോപ്പിയോ സ്വകാര്യ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങളിൽ നൽകുന്നത് ഒരിക്കലും സുരക്ഷിതമല്ല.
- വെർച്വൽ ഐഡി ഉപയോഗിക്കുക. യഥാർത്ഥ നമ്പർ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം.
- ആധാർ രേഖകളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകളും ഒട്ടിപികളും നിങ്ങൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം. ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യാൻ എളുപ്പമാണ്.
- ഏതെങ്കിലും അവസരത്തിൽ നിങ്ങളുടെ ഇ-ആധാർ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, അതിനുശേഷം ഫയൽ ഡിലീറ്റ് ചെയ്യണം. മറ്റൊരാൾക്ക് അത് ഉപയോഗപ്പെടുത്താൻ അനുവദിക്കാതെ ഇരിക്കുക.
Leave a Reply