കേരളപ്പിറവി ദിനാഘോഷവും ഭാരവാഹികൾക്ക് സ്വീകരണവും

തിരൂർ : കേരളപ്പിറവി ദിനത്തിൽ നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിസ്റ്റൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) പുതുതായി സ്ഥാനമേറ്റ കോർവ കേരള സംസ്ഥാന പ്രസിഡണ്ട് പുതുക്കുടി മുരളീധരൻ , വൈസ് പ്രസിഡണ്ട് നൗഷാദ് എടവണ്ണ, വനിതാ വിഭാഗം പ്രസിഡൻറ് സതീദേവി കുളങ്ങര എന്നിവർക്ക് സ്വീകരണവും തൃക്കണ്ടിയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികളുമൊന്നിച്ച് കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് കോർവ കേരള സംസ്ഥാന പ്രസിഡണ്ട് സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക പ്രകാശിനി ടീച്ചർ കേരളാ പിറവി ദിന സന്ദേശം നൽകി.

ചടങ്ങിൽ നെറ്റ്‌വ റസിഡൻസ് അസോസിയേഷന്റെയും, പൊറൂർ റെസിഡൻസ് അസോസിയേഷന്റെയും അംഗങ്ങളിൽ നിന്നും ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് സംസ്ഥാന അധ്യക്ഷന് കൈമാറി.

നെറ്റ്‌വ മുഖ്യരക്ഷാധികാരി കെ.കെ അബ്ദുൽ റസാക്ക് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, പ്രസിഡൻ്റ് എം.പി സുരേഷ്, രവീന്ദ്രൻ പൊറൂർ, നാസർ സെഞ്ചുറി , ഷീനാ രാജേന്ദ്രൻ, സാലി മഞ്ചേരി, കെ.നടരാജൻ, ഹാജറ വെങ്ങാട്, വി.പി ഗോപാലൻ, വി.ഷമീർ ബാബു, എം.പി രവീന്ദ്രൻ, കെ.കെ റഷീദ്, ഷിജാ രവീന്ദ്രൻ, വി.പി ശശികുമാർ, എം മമ്മിക്കുട്ടി, കെ.പി കരുണകുമാർ , എം ഗീതാ, ആസിഫ ടീച്ചർ, കമലം, പാറയിൽ മാനുപ്പ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇ.വി കുത്തുബുദ്ധീൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.