സ്മാര്‍ട്ടായി തൃശ്ശൂര്‍; ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി

തൃശ്ശൂര്‍ ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന് സാക്ഷ്യപത്രം കൈമാറിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രഖ്യാപനം നടത്തി. ഡിജിറ്റല്‍ കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ല നൂറുശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. നൂറു ശതമാനം നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് തൃശ്ശൂര്‍.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി. ഡയറക്ടര്‍ നൈസി റഹ്മാന്‍, പ്രോജക്ട് മാനേജര്‍ ശ്രുതി ശിവന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, അസി. കോര്‍ഡിനേറ്റര്‍ കെ.എം. സുബൈദ, നെഹ്രു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ സബിത, ആര്‍ജിഎസ്എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ മിഷന്‍ ഓഫീസ് ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.