മലപ്പുറം ; മുസ്ലിം ലോകം പവിത്രമായി കാണുന്ന ഖലീഫമാരെയും ഖിലാഫത്ത് ഭരണസംവിധാനത്തയും അവേഹളിക്കുന്ന പിണറായി വിജയന്റെ പ്രസ്താവനയിൽ വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രവാചകന്റെ പിൻഗാമികളായ സച്ചരിതരായ ഖലീഫമാർ പതിനാല് നൂറ്റാണ്ട് മുമ്പ് ലോകത്തിനു മുമ്പിൽ ഖുർആൻ അടിസ്ഥാനമാക്കി നടപ്പിൽ വരുത്തിയ ഭരണ സംവിധാനമാണ് ഖിലാഫത്ത് . ഖലീഫ ഉമറിന്റെ പ്രവിശാലമായ
സാമ്രാജ്യത്തില്‍ ദരിദ്രരില്ലാത്തതിനാൽ സകാത്ത് വാങ്ങാൻ പോലും ആളില്ലാതായി.
ഗാന്ധിജി പ്രശംസിച്ച ഈ ഭരണ മാതൃകയെ രാഷ്ട്രമീംമാംസകരും ചരിത്ര കുതുകികളും പഠനവിധേയമാക്കേണ്ടതാണ്.
മുഴുവൻ ജനങ്ങളും നീതിയുടെ വക്താക്കളായതിനാൽ നീതി പീഠങ്ങൾക്ക് അന്ന് പണിയില്ലാതായി, സ്ത്രീകള്‍ക്ക് എപ്പോഴും എവിടെയും നിര്‍ഭയത്വം ലഭിച്ചു. ഭരണാധികാരിയും ജനങ്ങളും പരസ്പരം ഭയക്കുന്നതിനു പകരം എല്ലാവരും അല്ലാഹുവിനെ ഭയന്നു. ഖിലാഫത്ത് സ്രഷ്ടാവിന്റെ ഭരണ സംവിധാനമായതിനാൽ എല്ലാവരും അതിനായി കാവലിരുന്നു.
ജനക്ഷേമത്തിനും ഇഹ-പര മോക്ഷത്തിനും വഴി തുറക്കുന്ന ഈ ഭരണ സംവിധാനം എക്കാലവും വന്നും പോയും കൊണ്ടിരിക്കുമെന്ന് പ്രവാചകൻ പഠിപ്പിച്ചതിനാൽ, മുസ്ലിംകൾ അതിന്റെ ഭാഗവുമായികൊണ്ടിരിക്കും. ജനങ്ങളോടുള്ള ഗുണകാംക്ഷയാല്‍ അതവരുടെ ബാധ്യതയുമാണ്.
ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കശാപ്പ് ചെയ്ത കൊലയാളികളായ ലെനിന്റെയും സ്റ്റാൻലിന്റെയും ചിത്രങ്ങൾക്ക് കീഴെയിരുന്ന് കൊണ്ട് സംഘ്പരിവാരങ്ങളെ തൃപ്തിപ്പെടുത്താനായി മുസ്ലിങ്ങളെയും ഇസ് ലാമിക ചിഹ്നങ്ങളെയും ഭീകരവൽകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിഷേധകുറിപ്പിൽ പറഞ്ഞു.
Leave a Reply