യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്

ചേലക്കര:യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന് കീഴിലുള്ള യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്. പാരമ്പര്യചികിത്സാ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.ചേലക്കര ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിലാണ് അവാർഡ് ദാനം നടക്കുന്നത്. നവംബർ ഒന്നിന് വൈകിട്ട് 6 ന് വസുദേവം 2കെ24 എന്ന പേരിൽ ചേലക്കര അരമന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് 318 ഡി ഗവർണർ ലയൺ ജെയിംസ് വളപ്പില പി.എം. ജെ. എഫ് വാസുദേവൻ വൈദ്യർക്ക് അവാർഡ് നൽകും. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിക്കും. യു ആർ എഫ് ചീഫ് എഡിറ്ററും ജൂറി അംഗവുമായ ഗിന്നസ് ഡോ.സുനിൽ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ലയൺസ് ക്ലബ്ബ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അഡ്വ. എൽദോ പൂക്കുന്നേൽ, ഡോ. വി. ആർ. ഉണ്ണികൃഷ്ണൻ, ഡോ. ശ്രീജിത്ത്, മനോജ് തോട്ടത്തിൽ എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published.