ന്യൂഡല്‍ഹി: 70 വയസ്സിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസായ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സൗജന്യ ആരോഗ്യ ഇൻഷുറൻസ് നാടിന് സമർപ്പിച്ചത്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (AB PM-JAY)യ്ക്ക് കീഴിലാണിത്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും, അവർക്ക് ആയുഷ്മാൻ വയ വന്ദന കാർഡ് നൽകും.
മറ്റ് സംസ്ഥാനങ്ങളിൽ ആളുകളെ സേവിക്കാൻ കഴിയുമെങ്കിലും ഡൽഹിയിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പിലാക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാരുകൾ പദ്ധതി നടപ്പാക്കാത്തതാണ് കാരണമെന്നും മോദി.
ആനുകൂല്യം ലഭിക്കുന്നത് ആർക്കൊക്കെ?
കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്നതാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി. 6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ. നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്നപൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ.( ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരന് 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകും.)
എങ്ങനെ അപേക്ഷ നൽകാം
ഇതിനായി PMJAY സൈറ്റിൽ കയറി അല്ലെങ്കിൽ ആപ്പ് വഴിയോ, csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.E-KYC നൽകണം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. https://beneficiary.nha.gov.in എന്ന സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം.
Leave a Reply