മലപ്പുറം : മുസ്ലിം ലോകം പവിത്രമായി കാണുന്ന ഖലീഫമാരെയും ഖിലാഫത്ത് ഭരണസംവിധാനത്തയും അവേഹളിക്കുന്ന പിണറായി വിജയന്റെ പ്രസ്താവനയിൽ വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രവാചകന്റെ പിൻഗാമികളായ സച്ചരിതരായ ഖലീഫമാർ പതിനാല് നൂറ്റാണ്ട് മുമ്പ് ലോകത്തിനു മുമ്പിൽ ഖുർആൻ അടിസ്ഥാനമാക്കി നടപ്പിൽ വരുത്തിയ ഭരണ സംവിധാനമാണ് ഖിലാഫത്ത് .
ഗാന്ധിജി പ്രശംസിച്ച ഈ ഭരണ മാതൃകയെ രാഷ്ട്രമീംമാംസകരും ചരിത്ര കുതുകികളും പഠനവിധേയമാക്കേണ്ടതാണ്.

ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കശാപ്പ് ചെയ്ത കൊലയാളികളായ ലെനിന്റെയും സ്റ്റാൻലിന്റെയും ചിത്രങ്ങൾക്ക് കീഴെയിരുന്ന് കൊണ്ട് സംഘ്പരിവാരങ്ങളെ തൃപ്തിപ്പെടുത്താനായി മുസ്ലിങ്ങളെയും ഇസ് ലാമിക ചിഹ്നങ്ങളെയും ഭീകരവൽകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിഷേധകുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published.