തിരുവനന്തപുരം: മാരുതി സുസുക്കി ന്യൂജെന്‍ ഡിസയറിനായുള്ള കാത്തിരിപ്പ് ദീപാവലിക്ക് ശേഷം അവസാനിക്കാന്‍ പോകുന്നു. രാജ്യത്തെ നമ്പര്‍-1 സെഡാന്റെ പുതിയ തലമുറ മോഡല്‍ നവംബര്‍ 11-ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്ഥമായ രൂപഭാവങ്ങളോടെയാണ് പുത്തന്‍ ഡിസയറിന്റെ വരവ്. മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാനായ ഡിസയര്‍ ദീപാവലിക്കു പിന്നാലെ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസൈനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ ഡിസയര്‍ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. രൂപത്തില്‍ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഡിസയറിന് നല്‍കുന്നുണ്ട് പുതിയ ഡിസൈന്‍.
പുറമേക്ക് വ്യത്യസ്തമെങ്കിലും ഉള്ളില്‍ സമാന ഫീച്ചറുകളും എന്‍ജിനും മാരുതി സുസുക്കി നിലനിര്‍ത്തിയിട്ടുമുണ്ട്. സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ദ സീരീസ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് മാരുതി സുസുക്കി ഡിസയറിനും നല്‍കിയിരിക്കുന്നത്. പെട്രോളിനൊപ്പം സിഎന്‍ജി ഓപ്ഷനുമുണ്ട്. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് പെട്രോള്‍ വകഭേദങ്ങള്‍ക്കു മാത്രമേയുള്ളൂ. സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ മാത്രം.
നിലവില്‍ 6.56 ലക്ഷം രൂപ മുതലാണ് ഡിസയറിന്റെ വില ആരംഭിക്കുന്നത്. മാരുതി സുസുക്കി പുതിയ ഡിസയറിനായുള്ള ബുക്കിംഗ് അടുത്ത ആഴ്ചകളില്‍ ആരംഭിച്ചേക്കാം. നവംബര്‍ പകുതിയോടെ ഡെലിവറികള്‍ ആരംഭിക്കാനാണ് സാധ്യത. ഡിസയറിന്റെ എതിരാളിയായ അമേസും ഉടനെ ഒരു അപ്‌ഡേറ്റിന് വിധേയമാകുകയാണ്. അങ്ങനെ വരുമ്പോള്‍ കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ തീപാറുന്ന മത്സരം കാണാനാകും..
Leave a Reply